"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. കെ.എസ്.യൂവിൽ പ്രവർത്തിച്ച ശേഷം 1961-ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും തുടർന്ന് 1963-ൽ ജനറൽ സെക്രട്ടറിയാകുകയും ചെയ്തു. യൂത്ത് കോൺഗ്രസ്സിന് ദേശീയതലത്തിൽ മാത്രം പ്രസിഡന്റുണ്ടയിരുന്ന അക്കാലത്ത് 1965-ൽ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് എല്ലാ സംസ്ഥാന സമിതികളും പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കാമരാജിന് ജോൺ കത്തയയ്ക്കുകയുണ്ടായി. തുടർന്ന് ജോണിനെ രാജ്യവ്യാപകമായി, യൂത്ത് കോൺഗ്രസ് പുനസംഘടിപ്പിക്കാൻ രൂപവത്ക്കരിച്ച നാലംഗ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.
 
എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ ''എം.എ ജോൺ നമ്മെ നയിക്കും'' എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു. എന്നാൽ 1976-ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. [[കെ. കരുണാകരൻ]] ഡി.ഐ.സി. (കെ) എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഡി.ഐ.സി. (കെ)യിൽ നിന്നു പിരിഞ്ഞ് ഡി.ഐ.സി. (ലെഫ്റ്റ്) രൂപികരിച്ചു. ഡി.ഐ.സി. (ലെഫ്റ്റ്) പിന്നീട് [[കോൺഗ്രസ്സ് എസ്സ്|കോൺഗ്രസ്സ് എസ്സിൽ]] ലയിച്ചു.
 
1978-ലാണ് എം.എ. ജോൺ വിവാഹിതനായത്.
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്