"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
 
==നനവാർന്ന നിത്യഹരിത-അർധനിത്യഹരിത ക്ലൈമാക്സ് വനങ്ങൾ==
പശ്ചിമഘട്ടത്തിൽ 2000 മി.മീറ്ററിൽ അധികം മഴ ലഭിക്കുന്നതും സദാ കാറ്റ് വീശുന്നതുമായ പ്രദേശങ്ങളിലാണ് നനവാർന്ന നിത്യഹരിത - അർധനിത്യഹരിത ക്ലൈമാക്സ് വനങ്ങൾ (Wet evergreen and semievergreen climax forests) കാണപ്പെടുന്നത്. ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന ആർദ്രത, മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസൃതമായി സസ്യജന്തുജാലങ്ങളിലും സാരമായ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അനുസരിച്ച് ഈ വനങ്ങളെ വീണ്ടും മൂന്നായി തിരിച്ചിരിക്കുന്നു. 1. താഴ്ന്ന (0-800 മീ.) 2. ഇടത്തരം (800-1450) 3. ഉയർന്ന (1400-1800) നിത്യഹരിതവനങ്ങൾ എന്നിങ്ങനെ.
 
കേരളത്തിലെ നിത്യഹരിത വനങ്ങളിൽ വെള്ള [[പൈൻ]] (Vateria indica), [[പാലി]] (Palaquim ellipticum), [[കൽപയിൻ]] (Dipterocarpus indicus), [[കമ്പകം]] (Hopea parviflora), [[വെടിപ്ലാവ്]] (Cullenia exarillata), [[നാങ്ക്]] (Mesua ferrea), [[കുളമാവ്, വൃഷം|കുളമാവ്]] (Machilus macrantha), [[ആഞ്ഞിലി]] (Artocarpus hirsuta) എന്നിവ ഒന്നാം തട്ടിലും [[സിന്ദൂരം, വൃഷം|സിന്ദൂരം]] (Mallotus philippensis), [[പൂവം]] (Schleichera oleosa), [[കാരമാവ്]] (Eleocarpus serratus), [[നെടുനാർ]] (Polyalthia fragrans), [[വഴന]] (Cinnamomum ceylanica), [[ചേര്]] (Holigarna arnottiana), [[ചോരപ്പാലി]] (Myristica beddomi), [[വട്ട]] (Macaranga peltata) എന്നിവ രണ്ടാം തട്ടിലും വളരുന്നു. [[മണിപ്പെരണ്ടി]] (Leea indica), [[ഏലം]] (Elettaria cardamomum), [[കരിങ്കുറിഞ്ഞി]] (Strobilanthus sps), [[കൂര]] (Curcuma sps) എന്നിവയാണ് മൂന്നാം തട്ടിലെ പ്രധാന സസ്യയിനങ്ങൾ. കൂടാതെ [[ചൂരൽ]] (Calamus sps), [[രാമദന്തി]] (Smylax ceylanica), [[കാട്ടുമുരുളക്]] (Pepper sps) തുടങ്ങിയ വള്ളിച്ചെടികളും നിത്യഹരിതവനങ്ങളിൽ വളരുന്നുണ്ട്.
 
ജന്തുവൈവിധ്യംകൊണ്ടും ശ്രദ്ധേയമാണ് നിത്യഹരിതവനങ്ങൾ. കേരളത്തിലെ നിത്യഹരിതവനങ്ങളിൽ പ്രത്യേകിച്ചും സൈലന്റ്വാലിയിൽ കണ്ടുവരുന്ന ഒരു സസ്തനിയാണ് സിംഹവാലൻ കുരങ്ങ് (Lion tailed macaque). ആന, കുറുക്കൻ, കാട്ടുപോത്ത്, പുലി, പുള്ളിമാൻ തുടങ്ങിയവയാണ് ഇവിടെ സാധാരണയായി കണ്ടുവരുന്ന മറ്റു മൃഗങ്ങൾ. കൂടാതെ വിവിധയിനം ഷഡ്പദങ്ങളെയും കേരളത്തിലെ നിത്യഹരിതവനങ്ങളിൽ കാണാൻകഴിയും. നീലയക്ഷിപ്പക്ഷികൾ (fariy blue birds), വലിയ കരിംചുണ്ടൻ മരംകൊത്തി (great black beaked woodpecker), ഇന്ത്യൻ ഹോൺബിൽ, നീലഗിരി കാട്ടുപ്രാവ് (Nilgiri woodpigeon), വയനാടൻ ചിരിപ്പക്ഷി (Wynad laughing thrush) തുടങ്ങിയ പക്ഷികൾ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കണ്ടുവരുന്നവയാണ്.
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്