"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
ഒരു മദ്ധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച ക്രോംവെൽ, 40 വയസ്സോളം താരതമ്യേന അപ്രശസ്തനായിരുന്നു. അമ്മാവന്റെ മരണത്തെ തുടർന്ന് അനന്തിരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. അക്കാലത്ത് മതപരമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, പിൽക്കാലമത്രയും ഒരു തരം പ്യൂരിട്ടൻ വാദത്തെ തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി. ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന അദ്ദേഹം, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും ക്രോംവെൽ സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ഒരു "പ്യൂരിറ്റൻ [[മോശ]]" എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയോ വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടും മതപരമായ സഹിഷ്ണുത കാട്ടി.<ref>"ഇംഗ്ലണ്ടിൽ വിശ്വാസവൈവിദ്ധ്യത്തിന്റെ നിലനില്പും, സഹിഷ്ണുതയുടെ പേരിൽ ഇംഗ്ലണ്ടിനുള്ള സല്പേരും അദ്ദേഹത്തിന്റെ പൈതൃകങ്ങളിൽ പെടുന്നു." - ഡേവിഡ് ഷാർപ്പ്, ''ഒലിവർ ക്രോംവെൽ'' (2003) പുറം. 68</ref>
 
1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും ക്രോംവെൽ കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷത്തു ചേർന്ന അദ്ദേഹം താമസിയാതെ സൈന്യത്തിൽ ഉയർന്നു. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം സൈന്യാധിപനായി ഉയർന്നു. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ(Rump Parliament) അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ സൈനികനീക്കം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനടപടിയ്ക്കു നേതൃത്വം കൊടുത്തതും ക്രോംവെൽ ആയിരുന്നു. 1653 ഏപ്രിൽ 20-ന് അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട ക്രോംവെൽ, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ [[ഇംഗ്ലണ്ട്]], വേൽസ്, [[സ്കോട്ട്‌ലൻഡ്]], [[അയർലൻഡ്അയർലണ്ട്]] എന്നിവയടങ്ങുന്ന രാഷ്ട്രസംഘത്തിന്റെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചത്. എന്നാൽ രാജഭരണപുനസ്ഥാപനത്തെ(Restoration) തുടർന്ന് ക്രോംവെല്ലിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.
 
 
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്