"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
}}
 
പതിനേഴാം നൂറ്റാണ്ടിലെ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു '''ഒലിവർ ക്രോംവെൽ'''' (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിനെ]] കുറേക്കാലത്തേയ്ക്ക് ഒരു ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] സൈന്യം, [[അയർലണ്ട്|അയർലൻഡും]] [[സ്കോട്ട്‌ലൻഡ്സ്കോട്ട്‌ലണ്ട്|സ്കോട്ട്‌ലണ്ടും]] ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.
 
 
വരി 50:
 
 
ബ്രിട്ടീഷ് ദ്വീപുകളുടെ ഏറ്റവും വിവാദമുണർത്തുന്ന ചരിത്രനായകന്മാരിൽ ഒരാളാണു ക്രോംവെൽ. ഡേവിഡ് ഹ്യൂമിനേയും ക്രിസ്റ്റഫർ ഹില്ലിനേയും പോലുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ രാജഘാതകനായ ഏകാധിപതിയായി കാണുന്നു. എന്നാൽ തോമസ് കാർലൈലും സാമുവൽ റാസൺ ഗാർഡിനറും മറ്റും അദ്ദേഹത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ വീരനായി കണക്കാക്കുന്നു. 2002-ലെ ഒരു ബി.ബി.സി. അഭിപ്രായവോട്ടെടുപ്പിൽ കോംവെൽ എല്ലാക്കാലത്തേയും ബ്രിട്ടീഷുകാരിൽ ഏറ്റവും മഹത്വമേറിയ 10 പേരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/1/hi/entertainment/tv_and_radio/2341661.stm |title=Ten greatest Britons chosen |publisher=BBC|accessdate=27 November 2008 | date=20 October 2002}}</ref> [[സ്കോട്ട്‌ലണ്ട്സ്കോട്ട്‌ലൻഡ്|സ്കോട്ട്‌ലണ്ടിലേയും]] [[അയർലൻഡ്അയർലണ്ട്|അയർലൻഡിലേയും]] കത്തോലിക്കർക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടികൾ വംശഹത്യയോ വംശഹത്യക്കൊപ്പമെത്തുന്നതോ ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name=near-genocidal>genocidal or near-genocidal: *Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, ''Nationalism and Rationality'', Cambridge University Press</ref> അയർലണ്ടിൽ ക്രോംവെല്ലിന്റെ ചെയ്തികൾ കടുംവിമർശനത്തിനു വിഷയമാണ്.<ref>{{cite book|last=Ó Siochrú|first=Micheál |title=God's executioner|year=2008|publisher=Faber and Faber|isbn=9780571241217}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്