"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 45:
 
 
ഒരു മദ്ധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച ക്രോംവെൽ 40 വയസ്സോളം താരതമ്യേന അപ്രശസ്തനായിരുന്നു. അമ്മാവന്റെ മരണത്തെ തുടർന്ന് അനതിരാവകാശംഅനന്തിരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. അക്കാലത്തു തന്നെ, മതപരമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, ഒരു തരം പ്യൂരിട്ടൻ വാദത്തെ അദ്ദേഹം തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി. ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന ക്രോംവെൽ, ഇംഗ്ലണ്ടിന്റെ ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും അദ്ദേഹം സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ഒരു പ്യൂരിറ്റൻ മോശ എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയും വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടെല്ലാം മതപരമായ സഹിഷ്ണുത കാട്ടി.<ref>"The survival of English nonconformity and the reputation of the English for tolerance is part of his abiding legacy," says David Sharp, ''Oliver Cromwell'' (2003) p. 68</ref>
 
1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും അദ്ദേഹം കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷപാതിയായി പങ്കെടുത്ത അദ്ദേഹം താമസിയാതെ ഒരു സൈനികനേതാവായി മാറി. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം സൈന്യാധിപനായി ഉയർന്നു. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ ആക്രമണം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനീക്കത്തിനു നേതൃത്വം കൊടുത്തതും അദ്ദേഹമായിരുന്നു. 1653 ഏപ്രിൽ 20-ന് അദ്ദേഹം അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട്, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ ഇംഗ്ലണ്ട്, വേൽസ്, സ്കോട്ട്‌ലണ്ട്, അയർലണ്ട് എന്നിവയുടെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്. രാജഭരണപുനസ്ഥാപനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.
 
 
ആധുനിക ബ്രിട്ടന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം 1599 ഏപ്രിൽ 25ന് ഇംഗ്ലണ്ടിൽ ജനിച്ചു. നിയമപഠനത്തിനു ശേഷം 1698ൽ പാർളമെന്റ് അംഗമായി. ബ്രിട്ടീഷ് രാജാവ് ചാൾസും പാർലമെന്റും തമ്മിൽ കടുത്ത എതിർപ്പുകൾ നിലനിന്നിരുന്ന കാലമായിരുന്നു അത്. തന്നെ എതിർത്ത പാർലമെന്റ് പക്ഷത്തെ ചാൾസ് രാജാവ് സൈനികമായി നേരിട്ടു. സ്വന്തമായി ഒരു സേനാവിഭാഗം രൂപീകരിച്ച ക്രോംവെൽ 1644 ൽ മഴ്സ്റ്റൺ മൂറിൽ നടന്ന യുദ്ധത്തിൽ രാജകീയ സേനയെ പരാജയപ്പെടുത്തി. 1646 ൽ ചാൾസ് രാജാവ് അടിയറവ് പറഞ്ഞതോടെ പാർലമെന്റിന്റെ നിയന്ത്രണം കുശാഗ്രബുദ്ധിക്കാരനായ ക്രോംവെല്ലിന്റെ നിയന്ത്രണത്തിലായി. 1649 ജനുവരിയിൽ നടന്ന വിചാരണയിൽ ചാൾസ് രാജാവിനെ കുറ്റക്കാരനായിക്കണ്ട് ശിരച്ഛേദം ചെയ്തു. ഇംഗ്ലണ്ടിനെതിരായ കലാപം നടത്തിയ അയർലണ്ടിനേയും സ്കോട്ട്ലണ്ടിനേയും ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള സൈന്യം അടിച്ചമർത്തി. ക്രോംവെൽ ഇംഗ്ലണ്ടിന്റെ സർവ്വ സൈന്യാധിപനായി മാറി 1653 ൽ പാർലമെന്റ് പിരിച്ചു വിട്ട ശേഷം തന്റെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി പുതിയ പാർലമെന്റ് രൂപീകരിച്ചു. 1657 ൽ പാർലമെന്റ് നൽകിയ രാജാവ് പദവി വേണ്ടെന്നു വച്ച് ക്രോംവെൽ സംരക്ഷകപ്രഭു സ്ഥാനമേറ്റെടുത്തു. അനന്തരാവകാശിയെ നിശ്ചയിക്കാനുള്ള അവകാശവും അദ്ദേഹത്തിനു നൽകി. 1658 സെപ്റ്റംബർ 3 ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്