"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും സൈന്യാധിപനും ആയിരുന്നു '''ഒലിവർ ക്രോംവെൽ'''' (ജനനം: 25 ഏപ്രിൽ 1599; മരണം: 3 സെപ്തംബർ 1658). രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ കുറേക്കാലത്തേയ്ക്ക് ഒരു ഗണരാഷ്ട്രം(Republic) ആക്കിയതിന്റേയും, തുടർന്നുണ്ടായ ഭരണത്തിൽ വഹിച്ച നിർണ്ണായകമായ പങ്കിന്റേയും പേരിലാണ് ക്രോംവെൽ പ്രധാനമായും അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധത്തിൽ രാജപക്ഷസൈന്യത്തെ പരാജയപ്പെടുത്തിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) തലവന്മാരിൽ ഒരാളായിരുന്നു ക്രോംവെൽ. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഹ്രസ്വകാലത്തേക്ക് നിലവിൽ വന്ന ഗണരാജ്യത്തിൽ ഏറ്റവും അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] സൈന്യം, അയർലണ്ടും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, സംരക്ഷകപ്രഭു (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന് രാഷ്ട്രസംഘത്തിന്റെ ഏകാധിപതി ആയിരുന്നു.
 
 
ഒരു മദ്ധ്യവർഗ്ഗകുടുംബത്തിൽ ജനിച്ച ക്രോംവെൽ 40 വയസ്സോളം താരതമ്യേന അപ്രശസ്തനായിരുന്നു. അമ്മാവന്റെ മരണത്തെ തുടർന്ന് അനതിരാവകാശം ലഭിക്കുന്നതുവരെ ഇടത്തരം കർഷകന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. അക്കാലത്തു തന്നെ, മതപരമായ ഒരു പരിവർത്തനത്തിലൂടെ കടന്നു പോയ ക്രോംവെൽ, ഒരു തരം പ്യൂരിട്ടൻ വാദത്തെ അദ്ദേഹം തന്റെ ജീവിതത്തിന്റെ അവിഭാജ്യഭാഗമാക്കി. ഭരണാധികാരിയെന്ന നിലയിൽ ഊർജ്ജ്വസ്വലവും ഫലപ്രദവുമായ വിദേശനയം പിന്തുടർന്ന ക്രോംവെൽ, ഇംഗ്ലണ്ടിന്റെ ഭാവിഭാഗധേയങ്ങളെ മറ്റേതൊരു ഭരണാധികാരിയേക്കാളും അധികം സ്വാധീനിച്ചു. എങ്കിലും അദ്ദേഹം സ്ഥാപിച്ച ഗണരാഷ്ട്രം അദ്ദേഹത്തോടൊപ്പം അസ്തമിക്കുകയും 1660-ൽ രാജഭരണം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. ഒരു പ്യൂരിറ്റൻ മോശ എന്നു വിളിക്കപ്പെടാൻ മാത്രം മതവിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ സൈനികവിജയങ്ങളിൽ ദൈവത്തിന്റെ കരം കണ്ടു. എങ്കിലും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റേയും വിശ്വാസഭേദത്തിന്റേയോ പക്ഷം ചേരാതിരുന്ന അദ്ദേഹം എല്ലാ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളോടെല്ലാം മതപരമായ സഹിഷ്ണുത കാട്ടി.<ref>"The survival of English nonconformity and the reputation of the English for tolerance is part of his abiding legacy," says David Sharp, ''Oliver Cromwell'' (2003) p. 68</ref>
 
ആധുനിക ബ്രിട്ടന്റെ ചരിത്രം തിരുത്തിക്കുറിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം 1599 ഏപ്രിൽ 25ന് ഇംഗ്ലണ്ടിൽ ജനിച്ചു. നിയമപഠനത്തിനു ശേഷം 1698ൽ പാർളമെന്റ് അംഗമായി. ബ്രിട്ടീഷ് രാജാവ് ചാൾസും പാർലമെന്റും തമ്മിൽ കടുത്ത എതിർപ്പുകൾ നിലനിന്നിരുന്ന കാലമായിരുന്നു അത്. തന്നെ എതിർത്ത പാർലമെന്റ് പക്ഷത്തെ ചാൾസ് രാജാവ് സൈനികമായി നേരിട്ടു. സ്വന്തമായി ഒരു സേനാവിഭാഗം രൂപീകരിച്ച ക്രോംവെൽ 1644 ൽ മഴ്സ്റ്റൺ മൂറിൽ നടന്ന യുദ്ധത്തിൽ രാജകീയ സേനയെ പരാജയപ്പെടുത്തി. 1646 ൽ ചാൾസ് രാജാവ് അടിയറവ് പറഞ്ഞതോടെ പാർലമെന്റിന്റെ നിയന്ത്രണം കുശാഗ്രബുദ്ധിക്കാരനായ ക്രോംവെല്ലിന്റെ നിയന്ത്രണത്തിലായി. 1649 ജനുവരിയിൽ നടന്ന വിചാരണയിൽ ചാൾസ് രാജാവിനെ കുറ്റക്കാരനായിക്കണ്ട് ശിരച്ഛേദം ചെയ്തു. ഇംഗ്ലണ്ടിനെതിരായ കലാപം നടത്തിയ അയർലണ്ടിനേയും സ്കോട്ട്ലണ്ടിനേയും ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള സൈന്യം അടിച്ചമർത്തി. ക്രോംവെൽ ഇംഗ്ലണ്ടിന്റെ സർവ്വ സൈന്യാധിപനായി മാറി 1653 ൽ പാർലമെന്റ് പിരിച്ചു വിട്ട ശേഷം തന്റെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി പുതിയ പാർലമെന്റ് രൂപീകരിച്ചു. 1657 ൽ പാർലമെന്റ് നൽകിയ രാജാവ് പദവി വേണ്ടെന്നു വച്ച് ക്രോംവെൽ സംരക്ഷകപ്രഭു സ്ഥാനമേറ്റെടുത്തു. അനന്തരാവകാശിയെ നിശ്ചയിക്കാനുള്ള അവകാശവും അദ്ദേഹത്തിനു നൽകി. 1658 സെപ്റ്റംബർ 3 ന് അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്