"ധാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,229 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
പടം
(ചെ.) (സ വി കോ|ഢാക്ക)
(ചെ.) (പടം)
ഢാക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇതിനെ രാജ്യത്തെ പ്രമുഖ വാണിജ്യ-വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. നഗരത്തിലും പ്രാന്തങ്ങളിലുമാണ് പ്രധാന വ്യവസായശാലകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. സിൽക്, മസ്ലിൻ, പരുത്തി വസ്ത്രങ്ങളുടെ ഉത്പാദനം, ചണം, നെല്ല് എന്നിവയുടെ സംസ്കരണം, കരകൗശല-തുകൽ ഉത്പന്നങ്ങളുടെ നിർമാണം, നൗകാ നിർമാണം, സ്ഫടിക വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവ ഢാക്കയിലെ മുഖ്യ വ്യവസായങ്ങളാണ്. ബംഗ്ലാദേശ് മേഖലയുടെ വാസ്തുശില്പ പാരമ്പര്യം പ്രകടമാക്കുന്ന നിരവധി ചരിത്ര-മതസ്ഥാപനങ്ങളേയും ഈ നഗരം ഉൾക്കൊള്ളുന്നു. 17-ാം ശ.-ത്തിൽ നിർമിക്കപ്പെട്ട ലാൽബാഗ് കോട്ട, പരീബിബി(Paribibi)യുടെ ശവകുടീരം എന്നിവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഢാക്കാ സർവകലാശാല (1921), പുതിയ പാർലമെന്റ് മന്ദിരം (1982), എൻജിനീയറിങ്-സാങ്കേതിക സർവകലാശാല (1962), ജഹാംഗീർ നഗർ സർവകലാശാല (1970) എന്നിവയ്ക്കു പുറമേ ഗ്രന്ഥശാലകൾ, കാഴ്ചബംഗ്ലാവുകൾ, കാർഷിക-ഗവേഷണ കേന്ദ്രങ്ങൾ, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളും ഢാക്കയിൽ സ്ഥിതി ചെയ്യുന്നു. സിയാ അന്താരാഷ്ട്ര വിമാനത്താവളത്തോടൊപ്പം നഗരത്തിന് 16 കി.മീ. തെ.കി. ഉള്ള നരായൺഗഞ്ചിലെ തുറമുഖവും ഒരു നാവിക വിമാനത്താവളവും ഢാക്കയുടെ ഭാഗങ്ങളായുണ്ട്.
 
[[File:Rickshaws everywhere.jpg|thumb|ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നറിയപ്പെടുന്ന ഢാക്കയിൽ<ref name="Rickshaws2">
{{Cite news
|last=Lawson
|first=Alastair
|date=2002-05-10
|url=http://news.bbc.co.uk/2/hi/programmes/from_our_own_correspondent/2300179.stm
|title=Dhaka's beleaguered rickshaw wallahs
|publisher=BBC News
|accessdate=2008-12-17
}}</ref><ref name="Rickshaws1">{{Cite news
|url=http://student.britannica.com/eb/art-72937/More-rickshaws-are-found-in-Dhaka-Bangladesh-than-in-any
|title=rickshaw: Dhaka
|publisher=Encyclopædia Britannica
|accessdate=2008-12-17
}}</ref><ref name="Rickshaws">{{Cite news
|last=Menchetti
|first=Peter
|date=2005-03-24
|url=http://www.pedalinginbikecity.org/diary/text/Dhaka_Rickshaws.pdf
|title=Cycle Rickshaws in Dhaka, Bangladesh
|format=PDF
|publisher=Thesis for Amsterdam University
|accessdate=2008-04-15
}}</ref> Approximately 400,000-ഓളം റിക്ഷകൾ ദിവസവും ഓടുന്നു<ref>{{Cite news|url=http://news.bbc.co.uk/2/hi/programmes/from_our_own_correspondent/2300179.stm|title=Dhaka|publisher=BBC News|accessdate=2009-02-24 | date=2002-10-05}}</ref>]]
ചരിത്രപരമായി വളരെ പുരാതനമായ ഢാക്ക നഗരം സ്ഥാപിച്ചതെന്നാണെന്ന് കൃത്യമായി രേഖപ്പെടുത്തിക്കാണുന്നില്ല. 660-കളിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള കുടിയേറ്റക്കാർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി കരുതപ്പെടുന്നു. 17-ാം ശ. മുതൽക്കാണ് ഢാക്ക പ്രശസ്തിയിലേക്കുയർന്നത്. മുഗൾ ഭരണകാലത്ത് രൂപംകൊണ്ട ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമെന്ന നിലയിൽ 17-ാം ശ.-ത്തിന്റെ ആരംഭം മുതൽ അന്ത്യം വരെ ഇവിടം വളരെയധികം വികാസം പ്രാപിച്ചിരുന്നു. മുഗളന്മാരുടെ ഇവിടത്തെ ഭരണ നടത്തിപ്പുകാരനായിരുന്ന ഇസ്ലാം ഖാൻ ആണ് തലസ്ഥാനം 17-ാം ശ.-ത്തിന്റെ തുടക്കത്തിൽ രാജ്മഹലിൽ നിന്ന് ഢാക്കയിലേക്കു മാറ്റിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം ഈ അവസ്ഥ തുടർന്നു. അക്കാലത്ത് ഒരു പ്രധാന സൈനിക-വാണിജ്യ കേന്ദ്രമായിരുന്ന ഈ നഗരവുമായി പോർച്ചുഗീസ്, ബ്രിട്ടിഷ്, ഡച്ച്, ഫ്രഞ്ച് രാജ്യങ്ങൾ വാണിജ്യബന്ധം പുലർത്തിയിരുന്നു. 1704-ൽ പ്രവിശ്യാ തലസ്ഥാനം മൂർഷിദാബാദിലേക്കു മാറ്റിയതോടെ ഢാക്കയുടെ പ്രതാപം കുറഞ്ഞു തുടങ്ങി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/914406" എന്ന താളിൽനിന്ന് ശേഖരിച്ചത്