"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേർക്കുന്നു: zh:印度小公鱼)
===ആവാസം===
കിഴക്കൻ അർദ്ധഗോളത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ (30°വ.- 37°തെ., 23°കി. - 144°പ) <ref>Whitehead, P.J.P., G.J. Nelson and T. Wongratana 1988 FAO species catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. Part 2 - Engraulididae. FAO Fish. Synop. 125(7/2):305-579</ref> ആഴം കുറഞ്ഞ ഉൾക്കടലുകൾ, പുറംകടലിലെ ഉപരിഭാഗം, കായൽ, അഴിമുഖത്തോടടുത്ത പുഴ, ചതുപ്പുകലർന്ന കോൾപ്പാടങ്ങൾ തുടങ്ങിയ ജലാശയങ്ങളിലാണു് കൊഴുവയെ കാണപ്പെടുന്നതു്. 20മുതൽ 50 വരെ മീറ്റർ ആഴത്തിൽ ഇവ കൂട്ടമായി കാണപ്പെടുന്നു. പ്രജനനസമയത്ത് കൂടുതൽ ലവണാംശമുള്ള ആഴക്കടലിലേക്ക് താൽക്കാലികമായി പ്രവസിക്കുന്ന സ്വഭാവം കണ്ടെത്തിയിട്ടുണ്ട്.
[[ദക്ഷിണാഫ്രിക്ക]] മുതൽ സമോവ, താഹിതി തുടങ്ങിയ ശാന്തസമുദ്രദ്വീപുകൾ വരെ കൊഴുവയുടെ ആവാസപരിധിയാണു്. [[മഡഗാസ്കർ]], അറേബ്യൻ ഉൾക്കടൽ, ഇന്ത്യൻ തീരങ്ങൾ, ഫിലിപ്പൈൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊഴുവ ധാരാളമായി വളരുന്നു.
 
===നിറം===
പ്രായേണ സുതാര്യമായ ചുവപ്പുകലർന്ന തവിട്ടുനിറം. വശങ്ങളിൽ വെള്ളിനിറത്തിൽ തിളങ്ങുന്ന വരകളുണ്ട്. തലയ്ക്കും മുതുകിനുമിടയിൽ കറുത്തതോ ഇരുണ്ടതോ ആയ രാശികളോ പാടുകളോ ഇല്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/914117" എന്ന താളിൽനിന്ന് ശേഖരിച്ചത്