"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മതം ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
വരി 43:
 
[[ബദരിനാഥ്]], [[കേദാർനാഥ്]], [[അമർനാഥ്]], [[കാശി|കാശിയിലെ]] വിശ്വനാഥക്ഷേത്രം, [[പുരി ജഗന്നാഥക്ഷേത്രം]], [[ഹരിദ്വാർ|ഹരിദ്വാറിലെ]] വിഷ്ണുക്ഷേത്രം, [[രാമേശ്വരം|രാമേശ്വരത്തെ]] ശിവക്ഷേത്രം, [[ഗുരുവായൂർ|ഗുരുവായൂരിലെ]] ശ്രീകൃഷ്ണക്ഷേത്രം, [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമലയിലെ]] അയ്യപ്പക്ഷേത്രം, തിരുവനന്തപുരത്തെ [[പത്മനാഭസ്വാമി ക്ഷേത്രം]] തുടങ്ങി നിരവധി ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട്. കേരളത്തിൽ വർഷംതോറും ഡിസംബർ 30 മുതൽ ജനുവരി 1 വരെ നടത്തുന്ന [[ശിവഗിരി]] തീർത്ഥാടനം പ്രത്യേക പരാമർശം അർഹിക്കുന്നു. പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിച്ച്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ആർഭാടരഹിതമായാണ് വിശ്വാസികൾ തീർത്ഥാടനം നടത്തേണ്ടത്. തീർത്ഥാടന കാലത്ത് വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവർ ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നും തീർത്ഥാടകർ അത് ശ്രദ്ധിച്ചുകേട്ട് പ്രാവർത്തികമാക്കുവാൻ ശ്രമിക്കണമെന്നും [[ശ്രീനാരായണ ഗുരു|ശ്രീനാരായണ]] ഗുരുദേവൻ നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോൾ ശിവഗിരി തീർഥാടനത്തിന്റെ ഉദ്ദേശ്യം സഫലമാകുമെന്നും ഗുരുദേവൻ പറയുന്നു.
 
==[[ബുദ്ധമതം|ബുദ്ധമതവും]] [[ഷിന്റൊ|ഷിന്റൊമതവും]]==
[[File:GOLDENBUDDHA900.JPG|thumb|right|250px|[[ബാങ്കോക്ക്|ബാങ്കോക്കിലെ]] മരതക ബുദ്ധരൂപം]]
[[ബുദ്ധമതം|ബുദ്ധമതവും]] [[ഷിന്റൊ|ഷിന്റോ മതവും]] തീർത്ഥാടനത്തിനു വളരെ പ്രാധാന്യം നല്കുന്നു. ബുദ്ധമതത്തിൽ [[ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] ജീവിതവുമായി ബന്ധപ്പെട്ട കപിലവസ്തു, കുശിനര, ബുദ്ധഗയ, സാരനാഥ് തുടങ്ങിയവയായിരുന്നു ആദ്യത്തെ തീർഥാടന കേന്ദ്രങ്ങൾ. [[ശ്രീലങ്ക|ശ്രീലങ്കയിലെ]] കാൻഡിയിലുള്ള ദന്തക്ഷേത്രം ''(Temple of the Tooth)'', റംഗൂണിലെ ഷ്വെദഗോൺ പഗോഡ, [[ബാങ്കോക്ക്|ബാങ്കോക്കിലെ]] മരതക ബുദ്ധക്ഷേത്രം ''(Temple of the Emerald Budha)'' തുടങ്ങിയവ ഥേരാവാദ ബുദ്ധമതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളാണ്.
 
ലാസയിലെ [[ദലൈലാമ|ദലൈലാമയുടെ]] മഠം, താഷി-ലുംപൊയിലെ''(Tashi-Lumpo)'' പഞ്ചൻ ലാമയുടെ മഠം തുടങ്ങിയവ [[തിബത്ത്|തിബത്തിലെ]] മഹായാന ബുദ്ധമതവിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളായിരുന്നു. ഇവർ തുണിയും വെണ്ണയും മറ്റും കാണിക്കയായി സമർപ്പിക്കുകയും തിന്മയെ അകറ്റാനായി സന്ന്യാസിമാർ മുഖംമൂടി ധരിച്ച് നൃത്തം ചെയ്യുന്നത് വീക്ഷിക്കുകയും ചെയ്തിരുന്നു. [[ചൈന|ചൈനീസ്]] തീർഥാടകർ ദിവ്യമലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ഒമൈ-ഷാൻലെ ''‍(Omei-Shan)'' പു-ഷിയൻ ''(Pu-hsian)'' ക്ഷേത്രവും ക്വാൻയിനിലെ ''(Kwanyin)'' പു-ട്ടൊ-ഷാൻ ''(Pu-tto-shan)'' ക്ഷേത്രവും ആയിരുന്നു ഇവയിൽ പ്രമുഖം. ചൈനീസ് തീർഥാടകർ പൊതുവേ ശരത്കാലത്താണ് തീർത്ഥാടനം നടത്തിയിരുന്നത്. ആ സമയത്ത് ഇവർ മാംസം ഭക്ഷിക്കാതിരിക്കുകയും മൗനവ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
[[File:Izumo-shrine Haiden Honden.jpg|thumb|left|250px|[[ജപ്പാൻ|ജപ്പാനിലെ]] ഒരു ഷിന്റൊ ആരാധനാലയം]]
[[ജപ്പാൻ|ജപ്പാനിൽ]] ബുദ്ധമതവും [[ഷിന്റൊ|ഷിന്റോ മതവും]] തീർത്ഥാടനത്തെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നു. ഇസയിലെ ''(Isa)'' ഷിന്റൊദേവിയായ അമതെരാസുവിന്റെ ക്ഷേത്രം, ക്വാനണിലേയും കാമകുരയിലേയും ബൌദ്ധക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ.
 
 
{{സർവ്വവിജ്ഞാനകോശം}}
 
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്