"തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സഹാറ ഏയർലൈൻസ് നീക്കം ചെയ്ത് ഇൻഡിഗോ ഏയർവേയ്സ് ചേർത്തു
No edit summary
വരി 24:
1932-ൽ [[കേരള ഫ്ലൈയിങ് ക്ലബ്|കേരള ഫ്ലൈയിങ് ക്ലബിന്റെ]] ഭാഗമായി '''തിരുവനന്തപുരം വിമാനത്താവളം''' സ്ഥാപിതമായി. [[തിരുവനന്തപുരം]] നഗരത്തിൽ നിന്നും 5 കി.മീ ദൂരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം. 1991 ജനുവരി 1 ന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. ഇവിടെ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, [[സിംഗപ്പൂർ]], [[മാലിദ്വീപ്]] , [[ശ്രീലങ്ക]] എന്നിവിടങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സർവീസുകൾ ഉണ്ട്‌.
 
[[ഇന്ത്യൻ ഏയർലൈൻസ്‌]], [[ജെറ്റ്‌ ഏയർവേയ്സ്‌]], [[ഏയർ ഡെക്കാൻ]], [[കിങ്ഫിഷർ എയർലൈൻസ്]], [[ഇൻഡിഗോ ഏവയർവേയ്സ്]], [[പാരമൗണ്ട്‌ ഏയർവേയ്സ്‌]] എന്നീ ആഭ്യന്തര വീമാന കമ്പനികളും, [[ഏയർ ഇന്ത്യ]], [[ഗൾഫ്‌ ഏയർ]], [[ഒമാൻ ഏയർ]], [[കുവൈറ്റ്‌ ഏയർവേയ്സ്‌]], [[സിൽക്‌ ഏയർ]], [[ശ്രീലങ്കൻ ഏയർലൈൻസ്‌]], [[ഖത്തർ ഏയർവേയ്സ്‌]], [[ഏയർ അറേബ്യ]], [[എമിറേറ്റ്സ്‌]], [[ഇത്തിഹാദ് എയർ‍വേയ്സ്]] എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തിൽ നിന്ന്‌ സർവീസുകൾ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യൻ ഏയർ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂൾഡ്‌ സർവീസുകൾക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയർ വേയ്സ്‌, ലണ്ടൻ ഗാറ്റ്‌വിക്ക്‌, മൊണാർക്ക്‌ മുതലായ ചാർട്ടേർഡ്‌ സർവീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള വിമാനത്താവളം എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനു കാരണമായിട്ടുണ്ട്‌. [[ശ്രീലങ്ക]], [[മാലിദ്വീപ്]] എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച്‌ ചെലവും കുറവായിരിക്കും. 2011 ഫെബ്രുവരി 12 നു പുതിയ രാജ്യാന്തര ടെർമിനൽ രാഷ്ട്രത്തിനു സമർപ്പിച്ചു.
 
== ഇതുകൂടി കാണുക ==
* [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]