"ദി ബീറ്റിൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചരിത്രം ചേർക്കുന്നു
വരി 3:
[[പ്രമാണം:The Beatles in America.JPG|200px|thumb|right|ബീറ്റിൽസ് അമേരിക്കയിൽ]]
1960-ൽ ലിവർപൂളിൽ രൂപീകരിക്കപ്പെട്ട പ്രശസ്ത പോപ്പ് ഗായക സംഘം.1962 മുതൽ [[ജോൺ ലെനൻ‍]],[[പോൾ മക്കാർട്ട്നി]],[[ജോർജ്ജ് ഹാരിസൺ]],[[റിംഗോ സ്റ്റാർ]] എന്നിവരായിരുന്നു ഈ സംഘത്തിലെ കലാകാരന്മാർ.സ്കിഫിൾ, റോക്ക് ആന്റ് റോൾ, പോപ് ബല്ലാർഡ്സ്, സൈക്കാഡെലിക് റോക്ക് തുടങ്ങി പല സംഗീത രൂപങ്ങളും ഉപയോഗിച്ചിരുന്ന ബീറ്റിൽസ് പലപ്പോഴും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ അംശങ്ങൾ പാട്ടുകളിൽ മൗലികതയോടെ ഉൾക്കൊള്ളിച്ചിരുന്നു. ബീറ്റിൽസുമായി ബന്ധപ്പെട്ടതെന്തും ജനപ്രിയമായി മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ബീറ്റിൽമാനിയ എന്നു വിളിക്കപ്പെട്ട ഈ ജനപ്രിയത അറുപതുകളിലെ സാമൂഹ്യ-സാംസ്കാരിക വിപ്ലവത്തിലും സ്വാധീനം ചെലുത്തിയിരുന്നു.
==ചരിത്രം==
 
1957-ൽ ജോൺ ലെനൻ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് 'ദി ക്വാറിമെൻ' എന്ന ബാന്റ് തുടങ്ങി. പോൾ മക്കാർട്ട്നി ഈ ബാന്റിൽ ഗിറ്റാറിസ്റ്റായി പ്രവേശിച്ചു. മക്കാർട്ട്നിയുടെ ക്ഷണം സ്വീകരിച്ച് ജോർജ്ജ് ഹാരിസൺ ബാന്റിന്റെ ലീഡ് ഗിറ്റാറിസ്റ്റായി.1960 ജനുവരിയിൽ, ബാന്റിലെ ബാസ്സ് ഗിറ്റാറിസ്റ്റായ സ്റ്റുവർട്ട് സട്ക്ലിഫിന്റെ നിർദ്ദേശപ്രകാരം അവർ 'ദി ബീറ്റിൽസ്' എന്ന പേര് സ്വീകരിച്ചു. തുടർന്ന് മറ്റു ചില പേരുകൾ കൂടി ശ്രമിച്ചു നോക്കിയ ശേഷം 1960 ആഗസ്റ്റിൽ 'ദി ബീറ്റിൽസ്' എന്ന പേര് സ്ഥിരപ്പെടുത്തുകയാണുണ്ടായത്. ഈ കാലഘട്ടത്തിൽ ബാന്റിന് ഒരു സ്ഥിരം ഡ്രമ്മർ ഉണ്ടായിരുന്നില്ല. തുടർന്ന് പീറ്റ് ബെസ്റ്റ് ഈ ബാൻഡിൽ ഡ്രമ്മറായി വന്നു. ഈ അഞ്ചംഗസംഘം [[ജർമ്മനി]]യിൽ [[ഹാംബർഗ്|ഹാംബർഗിൽ]] താമസിച്ച് ചില ക്ലബ്ബുകളിൽ പരിപാടികൾ നടത്തി വന്നു. 1961 സ്റ്റുവർട്ട് സട്ക്ലിഫ് ബാന്റ് വിട്ടതോടെ മക്കാർട്ട്നി ബാസ്സ് ഗിറ്റാറിസ്റ്റായി. ടോണി ഷെറിഡാൻ എന്ന ഇംഗ്ലീഷ് റോക്ക് ആന്റ് റോൾ ഗായകനോടൊത്ത് ഈ നാലംഗ സംഘം 'ദി ബീറ്റ് ബ്രദേഴ്സ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്നു. ഇതിനോടകം ലിവർപൂളിൽ ഇവർ വളരെയധികം ജനപ്രിയത നേടിക്കഴിഞ്ഞിരുന്നു. 1962 ജനുവരിയിൽ ബ്രയാൻ എപ്സ്റ്റൈൻ ബീറ്റിൽസിന്റെ മാനേജരായി ചുമതലയേറ്റു. ഇ.എം.ഐ. സ്റ്റുഡിയോസുമായി ബീറ്റിൽസ് കരാറൊപ്പുവച്ചു.
{{band-stub}}
 
"https://ml.wikipedia.org/wiki/ദി_ബീറ്റിൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്