"അമാൽഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thimb|150px|right|അമാൽഗം പരീക്ഷണം രസം (mercury) പ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 9:
 
അമാൽഗങ്ങൾ ഉണ്ടാകുമ്പോൾ സാമാന്യേന താപീയവ്യതിയാനങ്ങൾ ഗണ്യമായ തോതിലുണ്ടാവുകയില്ല. എങ്കിലും സോഡിയം, പൊട്ടാസിയം എന്നിവയുടെ അമാൽഗങ്ങൾ ഉണ്ടാകുമ്പോൾ താപം ഉൻമുക്തമാകുന്നു; ബിസ്മത്ത്, ലെഡ് എന്നിങ്ങനെ ചില ലോഹങ്ങളുടെ കാര്യത്തിൽ താപം അവശോഷിത (absorbed)മാകുന്നു. താപം വർധിപ്പിച്ചും മർദനത്തിനു വിധേയമാക്കിയും അമാൽഗങ്ങളിൽനിന്നും മെർക്കുറി നീക്കം ചെയ്യാം.
 
 
രസത്തിന് സ്വർണത്തോടും വെള്ളിയോടും ബന്ധുത (affinity) കൂടുതലാണ്. ആകയാൽ അവയുടെ അമാൽഗങ്ങൾ എളുപ്പത്തിൽ ഉണ്ടാകുന്നു. ഈ സവിശേഷതയുപയോഗിച്ച് ചരൽ, ശിലാശകലങ്ങൾ എന്നിവയിൽനിന്ന് സ്വർണം എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. സ്വർണനിഷ്കർഷണ വിദ്യകളിൽ അമാൽഗന പ്രക്രിയയും ഉൾപ്പെടുന്നു. സ്വർണത്തിന്റെ അമാൽഗം സ്വർണം പൂശലിനും വെള്ളിയുടെ അമാൽഗം വെള്ളി പൂശലിനും ഉപയോഗിക്കാം. കണ്ണാടിയിൽ രസം പൂശുന്നതിന് വെള്ളി അമാൽഗം പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്നു. കേടുവന്ന പല്ലുകളുടെ പോട് അടയ്ക്കുന്നതിന് സിൽവർ, ടിൻ എന്നിവയുടെ അമാൽഗങ്ങൾ ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/അമാൽഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്