"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Book of Genesis}}
{{പഴയനിയമം}}
എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ആദ്യഗ്രന്ഥമാണ് '''ഉല്പത്തിപ്പുസ്തകം'''. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്. [[ബൈബിൾ|ബൈബിളിലെ]] ഏറെ അറിയപ്പെടുന്ന കഥകളിൽ പലതും ഈ പുസ്തകത്തിലാണ്. ലോകസൃഷ്ടി, ആദാം ഹവ്വമാർ, വിലക്കപ്പെട്ട കനി, കയീനും ആബേലും, നോഹയുടെ പേടകം, ബാബേലിലെ ഗോപുരം, അബ്രാഹമിന്റെ വിളി, ഇസഹാക്കിന്റെ ബലി, സാറായും ഫറവോനും, സാറായും അബിമെലേക്കും, സിദ്ദിം താഴ്‌വരയിലെ യുദ്ധം, സോദോ-ഗൊമോറകൾ, യാക്കോബും എസ്സോവും, യാക്കോബിന്റെ വിവാഹം, യാക്കോബും ലാബാനും, ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്പിടുത്തം, ജോസഫിന്റെ സ്വപ്നങ്ങളും ബഹുവർണ്ണക്കുപ്പായവും, യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നത്, ജോസഫ് ഫറവോന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നത്, ഓനാന്റെ പാപം, ലോത്തും പെണ്മക്കളും, അബ്രഹാം മക്‌ഫെലാ ഗുഹ വിലക്കുവാങ്ങുന്നത് എന്നിവ ഈ കഥകളിൽ ചിലതാണ്. ഘടനാപരമായി നോക്കിയാൽ ഈ കൃതി, "ആദിമചരിത്രത്തിൽ" (ഉല്പത്തി അദ്ധ്യായങ്ങൾ 1-11) ആരംഭിച്ച് അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നീ പൂർവപിതാക്കളുടെ കഥാവൃത്തങ്ങളിലൂടെ പുരോഗമിച്ച് (ഉല്പത്തി: അദ്ധ്യായങ്ങൾ 12-50) ജോസഫിന്റെ കഥയിൽ സമാപിക്കുന്നു.
"https://ml.wikipedia.org/wiki/ഉൽപ്പത്തിപ്പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്