"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
[[വേളാങ്കണ്ണി പള്ളി|വേളാങ്കണ്ണിയിലെ]] മാതാവിന്റെ ദേവാലയം, [[ഗോവ|ഗോവയിൽ]] ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം, [[തിരുവനന്തപുരം]] വെട്ടുകാടുള്ള മാതൃ ദെദേവൂസ് ദേവാലയം, [[മലയാറ്റൂർ സെന്റ് തോമസ് പള്ളി]], [[പരുമല പള്ളി]] തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്രൈസ്തവരിൽ കത്തോലിക്കരാണ് തീർത്ഥയാത്രകൾക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്.
 
===[[ഇസ്ലാംമതം]]===
[[പ്രമാണം:Kaaba.jpg|thumb|right|250px|മക്കയിലെ കഅബക്ക് ചുറ്റും വിശ്വാസികൾ]]
ഇസ്ലാംമതത്തിൽ തീർഥയാത്രയ്ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങൾ മൂന്നെണ്ണമാണ്. [[മക്ക|മക്കയിലെ]] [[കഅബ]], [[മദീന|മദീനയിലെ]] [[മസ്ജിദുന്നബവി]] ''(ഇവിടെയാണ് പ്രവാചകൻ [[മുഹമ്മദ്]] അന്ത്യവിശ്രമം കൊള്ളുന്നത്)'', [[മസ്ജിദുൽ അഖ്സ|ബൈത്തുൽ മുക്കദ്ദിസ്]] എന്നിവയാണ് ഈ പുണ്യസ്ഥലങ്ങൾ. ഏതു സമയത്തും ഈ സ്ഥലങ്ങളിലേക്ക് തീർത്ഥയാത്രയാകാമെങ്കിലും മക്കയിൽ ഏറ്റവും ശ്രേഷ്ഠമായ തീർഥാടനം നടത്തുന്നത് ഇസ്ളാമിലെ ആചാരാനുഷ്ഠാനങ്ങളിലൊന്നായ പരിശുദ്ധ [[ഹജ്ജ്]] കർമത്തിനാണ്. [[സലാ|നിസ്കാരം]], റമദാൻ മാസത്തിലെ [[നോമ്പ്]], [[സക്കാത്ത്]] തുടങ്ങിയ അഞ്ച് അനുഷ്ഠാന കർമങ്ങളിലൊന്നാണ് പരിശുദ്ധ ഹജ്ജ്.
 
ഇസ്ലാംമതത്തിലെ ഏറ്റവും വലിയ തീർഥാടനമായ പരിശുദ്ധ ഹജ്ജ് ഹിജ്റ വർഷത്തിലെ പന്ത്രണ്ടാമത്തെ മാസമായ [[ദുൽ ഹിജ്ജ|ദുൽ ഹജ്ജിനാണ്]] നിർവഹിക്കാറുള്ളത്. എല്ലാ രാജ്യത്തു നിന്നും വരുന്ന തീർത്ഥാടകർ ദുൽഹജ്ജ് 9-ന് മക്കയ്ക്കടുത്തുള്ള അറഫ മൈതാനത്ത് ഒത്തുകൂടുന്നു. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്. ശരീര സുഖവും സാമ്പത്തിക ശേഷിയുമുള്ള ഓരോരുത്തർക്കും നിർബന്ധമായിട്ടുള്ള കർമ്മമാണ് പരിശുദ്ധ ഹജ്ജ്. [[ഷിയാ ഇസ്ലാം|ഷിയാ]] വിഭാഗക്കാരായ മുസ്ളിങ്ങൾ [[ഇറാൻ|ഇറാനിലെ]] മെഷദിലുള്ള ഇമാം അലി റെസയുടെ ശവകുടീരം, [[ഇറാക്ക്|ഇറാക്കിലെ]] കർബലയിലുള്ള ഇമാം ഹുസൈന്റെ ശവകുടീരം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്താറുണ്ട്. പ്രാദേശിക പ്രസിദ്ധി നേടിയ സിദ്ധന്മാരുടെ ശവകുടീരങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്നവരുമുണ്ട്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] [[അജ്മീർ|അജ്മീറിലെ]] ഖാജാ മുഈനുദ്ദീൻ ചിസ്തിയുടെ ദർഗ പോലുള്ള സ്ഥലങ്ങളിലേക്ക് മുസ്ളിങ്ങൾ തീർത്ഥാടനം നടത്താറുണ്ട്. കേരളത്തിലെ പ്രധാന മുസ്ളിം തീർഥാടന കേന്ദ്രങ്ങൾ [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] [[ബീമാപള്ളി തിരുവനന്തപുരം|ബീമാപള്ളി]], കടുവയിൽ തങ്ങൾ മസ്ജിദ് ''(കല്ലമ്പലം)'', ജോനകപ്പുറം മസ്ജിദ് ''(കൊല്ലം)'', ഇടിയങ്കര പള്ളി ''(കോഴിക്കോട്)'' തുടങ്ങിയവയാണ്.
 
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്