"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[File:Belz hasidic synagogue.jpg|thumb|right|250px|ഒരു ഹസ്സിദിക്ക് സിനഗോഗ്]]
പുരാതന കാലത്ത് യഹൂദർക്ക് (ജൂതന്മാർ), മതപരമായ സദ്യകളും തീർഥാടനങ്ങളും 'ഹാഗ്' (Hag) എന്ന പേരിൽ അറിയപ്പെടുന്ന ചടങ്ങിന്റെ രണ്ട് ഭാഗങ്ങളായിരുന്നു. മൂന്ന് തീർത്ഥാടനാഘോഷങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്: ഈജിപ്തിൽ നിന്നുള്ള കൂട്ട പലായനത്തെ സൂചിപ്പിക്കുന്ന പാസ്സ്ഓവർ (Passover), സിനായി പർവതത്തിനു മുകളിലെ അരുളപ്പാടിനെ സൂചിപ്പിക്കുന്ന പെന്തക്കോസ്ത് (Pentecost), മരുഭൂമികളിലൂടെ അലഞ്ഞുതിരിഞ്ഞതിന്റെ പ്രതീകമായ കൂടാരപ്പെരുന്നാൾ (Tabernacles) എന്നിവയാണവ. പ്രായപൂർത്തിയായ എല്ലാ പുരുഷന്മാരും ഈ മൂന്ന് അവസരങ്ങളിലും ജെറുസലേമിലേക്ക് തീർത്ഥയാത്ര നടത്തണമെന്ന് യഹൂദ നിയമം നിഷ്കർഷിക്കുന്നു. എ.ഡി. 70-ൽ [[ജെറുസലേം|ജെറുസലേമിലെ]] രണ്ടാമത്തെ ക്ഷേത്രം തകർക്കപ്പെട്ടതോടുകൂടി യഹൂദർ മറ്റു തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുവാൻ തുടങ്ങി. [[ഇറാഖ്‌|ഇറാഖിലേയും]] ഉത്തരാഫ്രിക്കയിലേയും വിശുദ്ധ റബ്ബിമാരുടെ ശവകുടീരങ്ങൾ‍, കിഴക്കൻ [[യൂറോപ്പ്|യൂറോപ്പിലെ]] ഹസ്സിദിക്ക് റബ്ബിമാരുടെ ശവകുടീരങ്ങൾ തുടങ്ങിയവയായിരുന്നു ജൂതന്മാരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ‍.
 
===[[ക്രിസ്തുമതം]]===
മൂന്നാം ശതകത്തോടെ ക്രിസ്തുമതവിശ്വാസികൾ [[ജെറുസലേം|ജെറുസലേമിലേക്കും]] [[ബൈബിൾ|ബൈബിളിൽ‍]] പരാമർശിച്ചിട്ടുള്ള [[പാലസ്തീൻ|പലസ്തീനിലെ]] മറ്റു പുണ്യസ്ഥലങ്ങളിലേക്കും തീർത്ഥാടന യാത്രകൾ നടത്തിയിരുന്നു. നാലാം ശതകത്തിൽ കോൺസ്റ്റന്റിൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ മാതാവായ ഹെലനയും [[യേശു|യേശുക്രിസ്തുവിന്റെ]] ശവകുടീരവും 'യഥാർത്ഥ കുരിശും' (True Cross) കണ്ടെത്തി എന്നവകാശപ്പെട്ടതോടുകൂടി തീർത്ഥാടകപ്രവാഹം വർധിച്ചു. തീർത്ഥാടനങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി വിശുദ്ധ ജെറോം (Saint Jerome) അവയുടെ മാഹാത്മ്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ആദ്യകാല തീർഥാടകർ ഈജിപ്തിലെ സന്ന്യാസിമാരെ സന്ദർശിച്ച് ആശീർവാദം നേടിയിരുന്നു. പീറ്റർ‍, പോൾ തുടങ്ങിയ വിശുദ്ധരുടെ [[റോം|റോമിൽ‍]] സ്ഥിതിചെയ്യുന്ന ശവകുടീരങ്ങൾ‍, ടുർസ്‌ലെ (Tours) സെയ്ന്റ് മാർട്ടിൻ (Saint Martin) ദേവാലയം തുടങ്ങിയവയും നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്നു.
 
പതിനൊന്നാം ശതകത്തിൽ സെൽജുക് തുർക്കികൾ (Seljuk Turks) പലസ്തീൻ പിടിച്ചടക്കിയതോടുകൂടി, പുണ്യഭൂമിയെ കുരിശു യുദ്ധത്തിലൂടെ മോചിപ്പിക്കുവാൻ ശ്രമിക്കുന്ന സാഹസികരായ തീർത്ഥാടകരും രംഗത്തുവന്നു. ശാന്തിയും സമാധാനവും കാംക്ഷിച്ച തീർത്ഥാടകർ തങ്ങളുടെ തീർത്ഥയാത്രകൾ റോം പോലെയുള്ള കേന്ദ്രങ്ങളിലേക്കു മാറ്റി. ഗ്ളാസ്റ്റൺബറിയിലെ ജോസഫ് ഓഫ് അരിമത്യ ദേവാലയം, ഡോനഗലിലെ ലഫ്ദെർഗിലുള്ള സെയ്ന്റ് പാട്രിക്സ് പർഗറ്ററി, ചാർട്ടർസിലെ ഔർ ലേഡി ദേവാലയം, കംപൊസ്റ്റെലയിലെ സെയ്ന്റ് ജയിംസ് ദേവാലയം, മെക്സിക്കോ നഗരത്തിനടുത്തുള്ള 'ഔർ ലേഡി ഒഫ് ഗ്വാദിലുപ്' ദേവാലയം, കാന്റർബറിയിലെ തോമസ് ബെക്കറ്റിന്റെ ദേവാലയം, ബാരിയിലെ നിക്കോളസ് ദേവാലയം, റാദോനെസിലെ സെർജിയസ് ദേവാലയം, ക്യുബെകിനു സമീപമുള്ള അന്ന ദ ബ്യൂപ്രെ ദേവാലയം എന്നിവ നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്നു.
 
[[വേളാങ്കണ്ണി പള്ളി|വേളാങ്കണ്ണിയിലെ]] മാതാവിന്റെ ദേവാലയം, [[ഗോവ|ഗോവയിൽ]] ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം, [[തിരുവനന്തപുരം]] വെട്ടുകാടുള്ള മാതൃ ദെദേവൂസ് ദേവാലയം, [[മലയാറ്റൂർ സെന്റ് തോമസ് പള്ളി]], [[പരുമല പള്ളി]] തുടങ്ങിയവ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളാണ്. ക്രൈസ്തവരിൽ കത്തോലിക്കരാണ് തീർത്ഥയാത്രകൾക്ക് വളരെയധികം പ്രാധാന്യം നല്കുന്നത്.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്