"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ചരിത്രം ==
സുവിശേഷങ്ങളെ പൊതുവേ ഭക്ത്യാദരങ്ങളോടെ മാത്രം സമീപിച്ചിരുന്ന പഴയ നൂറ്റാണ്ടുകളിൽ, അവയെ സാധാരണ ഗ്രന്ഥങ്ങളെയെന്നപോലെ വിശകലനം ചെയ്തുള്ള പഠനം പതിവില്ലായിരുന്നു. എങ്കിലും അക്കാലങ്ങളിലും ഈ കൃതികളുടെ ഉല്പത്തിക്കും അവക്കിടയിലുള്ള സമാനതകൾ‍ക്കും വ്യത്യാസങ്ങൾക്കും വിശദീകരണങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മർക്കോസ്, അപ്പസ്തോലനായ [[പത്രോസ്|പത്രോസിന്റെ]] ശിഷ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ സുവിശേഷം പത്രോസിന്റെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതണെന്നും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ഹൈരാപ്പൊലിസിലെ പേപ്പിയസ്|പാപ്പിയാസ്]] സാക്‌ഷ്യപ്പെടുത്തിയതായി [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] പ്രസിദ്ധമായ സഭാചരിത്രത്തിൽ പറയുന്നു.<ref>Eusebius - The History of the Church - G.A. Williamson-ന്റെ ഇംഗ്ലീഷ് പരിഭാഷ - Book 2:15, 3:39</ref> മത്തായിയുടെ സുവിശേഷത്തിന്റെ മൂലം, അറമായ ഭാഷയിൽ ആയിരുന്നെന്നും ഓരോരുത്തർ അവരുടെ കഴിവനുസരിച്ച് അത് പരിഭാഷപ്പെടുത്തിയെന്നുമുള്ള പാപ്പിയാസിന്റെ തന്നെ മറ്റൊരു സാക്‌ഷ്യവും യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.<ref>Eusebius - The History of the Church - Book 3:39</ref> യേശുവിന്റെ വംശാവലി അടങ്ങിയിട്ടുള്ള മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളാണ് ആദ്യം എഴുതപ്പെട്ടതെന്ന് രണ്ടാം നൂട്ടാണ്ടിനൊടുവിൽ [[അലക്സാൻഡ്രിയയിലെ ക്ലെമെന്റ്]] അഭിപ്രായപ്പെട്ടിരുന്നെങ്കിലും <ref>Eusebius - The History of the Church - Book 6:14</ref> അഞ്ചാം നൂറ്റാണ്ടിൽ [[അഗസ്റ്റിൻ|അഗസ്റ്റിന്റെ]] കാലമായപ്പോൾ, സമാന്തരസുവിശേഷങ്ങളുടെ, മത്തായി-മർക്കോസ്-ലൂക്കോസ് എന്ന പരമ്പരാഗതമായ ക്രമീകരണരീതി ഉറച്ചു കഴിഞ്ഞിരുന്നു. ഒരോ സുവിശേഷത്തിനും അതിനു മുൻപ് എഴുതപ്പെട്ട സുവിശേഷങ്ങളോട് കടപ്പാടുണ്ടെന്നും, മർക്കോസിന്റെ സുവിശേഷം മത്തായിയുടേതിന്റെ സംഗ്രഹമാണെന്നും ലൂക്കോസ് മത്തായിയേയും മർക്കോസിനേയും ആശ്രയിച്ചു എന്നും, മറ്റു മൂന്നു സുവിശേഷങ്ങളേയും ആശ്രയിച്ചാണ് യോഹന്നാൻ എഴുതിയതെന്നും അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.<ref>The Synoptic Problem - Literary Interrelationship of the synoptic Gospels - http://www.abu.nb.ca/Courses/NTIntro/synoptic.htm</ref>
 
 
== സിനോപ്റ്റിക് പ്രശ്നം ==
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്