"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ലോഗിയാ സമാഹരണം==
എഴുത്തുകാരനെന്ന നിലയിൽ താൻ പിന്തുടർന്ന വിവരസമാഹരണ രീതിയെ പേപ്പിയസ് ഈ വിധം വിവരിച്ചതായി [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] പറയുന്നു:
 
: മൂപ്പന്മാരിൽ നിന്ന് ശ്രദ്ധയോടെ പഠിച്ച് ഓർമ്മയിൽ സുക്ഷിച്ച കാര്യങ്ങൾ കൂടി നിങ്ങളുടെ പ്രയോജനത്തിനായി എന്റെ വ്യാഖ്യാനത്തോടു ചേർക്കാനും അവയുടെ പരമാർത്ഥം സാക്ഷ്യപ്പെടുത്താനും എനിക്കു മടിയില്ല. എന്തെന്നാൽ, മറ്റു പലരും ചെയ്യാറുള്ളതുപോലെ ഏറെ കാര്യങ്ങൾ പറയുന്നവരുമായോ വിശ്വാസബാഹ്യമായ കാര്യങ്ങൾ പറയുന്നവരുമായൊ അല്ല, വിശ്വാസത്തിനു കർത്താവിൽ നിന്നു ലഭിച്ചവയും സാക്ഷാൽ സത്യത്തിൽ നിന്നു തന്നെ വന്നവയുമായുള്ള കാര്യങ്ങൾ പറയുന്നവരുമായുള്ള സംസർഗത്തിലാണ് ഞാൻ ആനന്ദിച്ചിരുന്നത്. മൂപ്പന്മാരിൽ ആരുടേയെങ്കിലും അനുയായികളെ കാണാൻ ഇടയായാൽ മൂപ്പന്മാരുടെ വാക്കുകളെക്കുറിച്ച് ഞാൻ അവരോട് അന്വേഷിച്ചിരുന്നു: അന്ത്രയോസ് എന്തു പറഞ്ഞു, പത്രോസ് എന്തു പറഞ്ഞു, പീലിപ്പൊസോ തോമായോ യാക്കോബോ യോഹന്നാനോ മത്തായിയോ കർത്താവിന്റെ മറ്റു ശിഷ്യന്മാരിൽ ആരെങ്കിലുമോ എന്തു പറഞ്ഞു എന്നും അരിസ്റ്റനോ യോഹന്നാൻ മൂപ്പനോ{{സൂചിക|ക}} മറ്റു ക്രിസ്തു ശിഷ്യന്മാരോ ഇപ്പോഴും എന്തു പറയുന്നുവെന്നും ഞാൻ അന്വേഷിച്ചിരുന്നു. ഇന്നും ജീവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നവരുടെ മൊഴികളിൽ നിന്നു കേൾക്കുന്നവയോളം ഗുണപ്രദമായവ പുസ്തകങ്ങളിൽ കണ്ടെത്താനാവില്ലെന്ന് ഞാൻ കരുതി.<ref name = "eusebius">[[കേസറിയായിലെ യൂസീബിയസ്]], "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം" മൂന്നാം പുസ്തകം, 39, ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ (ഡോർസെറ്റ് പ്രസാധനം, (പുറങ്ങൾ 149-53)</ref>
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്