"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
എഴുത്തുകാരനെന്ന നിലയിൽ താൻ പിന്തുടർന്ന വിവരസമാഹരണ രീതിയെ പേപ്പിയസ് ഈ വിധം വിവരിച്ചതായി യൂസീബിയസ് പറയുന്നു:
 
: മൂപ്പന്മാരിൽ നിന്ന് ശ്രദ്ധയോടെ പഠിച്ച് ഓർമ്മയിൽ സുക്ഷിച്ച കാര്യങ്ങൾ കൂടി നിങ്ങളുടെ പ്രയോജനത്തിനായി എന്റെ വ്യാഖ്യാനത്തോടു ചേർക്കാനും അവയുടെ പരമാർത്ഥം സാക്ഷ്യപ്പെടുത്താനും എനിക്കു മടിയില്ല. എന്തെന്നാൽ, മറ്റു പലരും ചെയ്യാറുള്ളതുപോലെ ഏറെ കാര്യങ്ങൾ പറയുന്നവരുമായോ വിശ്വാസബാഹ്യമായ കാര്യങ്ങൾ പറയുന്നവരുമായൊ അല്ല, വിശ്വാസത്തിനു കർത്താവിൽ നിന്നു ലഭിച്ചവയും സാക്ഷാൽ സത്യത്തിൽ നിന്നു തന്നെ വന്നവയുമായുള്ള കാര്യങ്ങൾ പറയുന്നവരുമായുള്ള സംസർഗത്തിലാണ് ഞാൻ ആനന്ദിച്ചിരുന്നത്. മൂപ്പന്മാരിൽ ആരുടേയെങ്കിലും അനുയായികളെ കാണാൻ ഇടയായാൽ മൂപ്പന്മാരുടെ വാക്കുകളെക്കുറിച്ച് ഞാൻ അവരോട് അന്വേഷിച്ചിരുന്നു: അന്ത്രയോസ് എന്തു പറഞ്ഞു, പത്രോസ് എന്തു പറഞ്ഞു, പീലിപ്പൊസോ തോമായോ യാക്കോബോ യോഹന്നാനോ മത്തായിയോ കർത്താവിന്റെ മറ്റു ശിഷ്യന്മാരിൽ ആരെങ്കിലുമോ എന്തു പറഞ്ഞു എന്നും അരിസ്റ്റനോ യോഹന്നാൻ മൂപ്പനോ{{സൂചിക|ക}} മറ്റു ക്രിസ്തു ശിഷ്യന്മാരോ എന്തു പറയുന്നുവെന്നും ഞാൻ അന്വേഷിച്ചിരുന്നു. ഇപ്പോഴും ജീവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നവരുടെ മൊഴികളിൽ നിന്നു കേൾക്കുന്നവയോളം ഗുണപ്രദമായവ പുസ്തകങ്ങളിൽ കണ്ടെത്താനാവില്ലെന്ന് ഞാൻ കരുതി.<ref name = "eusebius">[[കേസറിയായിലെ യൂസീബിയസ്]], "ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം" മൂന്നാം പുസ്തകം, 39, ജി.എ. വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ (ഡോർസെറ്റ് പ്രസാധനം, (പുറംപുറങ്ങൾ 150149-53)</ref>
 
മൂപ്പന്മാരിൽ നിന്ന് വാമോഴിയായി ലഭിച്ച അലിഖിതമായ യേശുവചനങ്ങളുടെ ഒരു 'ലോഗിയാ' പാരമ്പര്യമാണ് തനിക്കു ലഭിച്ചതെന്നാണ് മേലുദ്ധരിച്ച ശകലത്തിൽ പേപ്പിയസ് പറയുന്നത്. ഈ പാരമ്പര്യത്തിന്റെ നിലവിലുള്ളതിൽ ഏറ്റവും പഴയ സാക്ഷിയെന്ന് പണ്ഡിതനായ ഹെൽമുറ്റ് കോസ്റ്റർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>''Ancient Christian Gospels'' (Harrisburg: Trinity Press, 1990), pp. 32f</ref>
 
പേപ്പിയസിന്റെ ധിഷണയിൽ യൂസീബിയസിന് വലിയ മതിപ്പൊന്നുമില്ലായിരുന്നു. ഐറേനിയസിനെപ്പോലുള്ളവരെ ഏറെ സ്വാധീനിച്ച തന്റെ രചന വഴി, ഭൂമിയിലെ യേശുവിന്റെ സഹസ്രാബ്ധവാഴ്ചയുടെ സുവർണ്ണയുഗത്തെക്കുറിച്ചുള്ള വിശ്വാസം പരത്തുന്നതിൽ പേപ്പിയസ് വഹിച്ച പങ്ക് യൂസീബിയസിന്റെ വിമർശനത്തിനു വിഷയമായി. അപ്പസ്തോലികപാരമ്പര്യത്തിന്റെ പ്രതീകാത്മകഭാഷ മനസ്സിലാക്കാനാവാതെ അതിനെ അക്ഷരാർത്ഥത്തിലെടുത്ത അല്പബുദ്ധിയെന്നു യൂസീബിയസ് പേപ്പിയസിനെ വിളിച്ചു.<ref name = "eusebius"/>{{സൂചിക|ഖ}}യൂസീബിയസിന്റെ ഈ വിലയിരുത്തലിന്റെ പരമാർത്ഥം അറിയാൻ, പേപ്പിയസിന്റെ കൃതിയുടെ ലഭ്യമായ ശകലങ്ങൾ അപര്യാപ്തമാണ്. ഏതായാലും പേപ്പിയസ് പിന്തുടർന്ന സഹസ്രാബ്ധിവാഴ്ചാവാദത്തിന് (millennialism) അപ്പസ്തോലാനന്തരകാലത്ത് പടിഞ്ഞാറൻ അനാതോലിയായിലേയും മറ്റും സഭകളിൽ അക്കാലത്ത് നിലനിന്നിരുന്ന വിശ്വാസത്തിന്റെ ചൈതന്യവുമായി യൂസീബിയസ് കരുതിയിരുന്നതിലും അതികം യോജിപ്പിണ്ടായിരുന്നു.<ref>See Funk, fragments 6 and 7; translated by Michael W. Holmes in ''The Apostolic Fathers in English'' (Grand Rapids: Baker Academic, 2006), p. 314.</ref>
 
==കുറിപ്പുകൾ==
{{കുറിപ്പ്|ക|}}പേപ്പിയസ് ഈ ശകലത്തിൽ രണ്ടു യോഹന്നാന്മാരുടെ കാര്യം പറയുന്നത്, [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷവും]] [[യോഹന്നാനു ലഭിച്ച വെളിപാട്‌|വെളിപാടു പുസ്തകവും]] വ്യത്യസ്ഥവ്യക്തികളുടെ രചനകളാണെന്ന വാദത്തിനു ബലം നൽകുന്നതായി [[കേസറിയായിലെ യൂസീബിയസ്|യൂസെബിയസ്]] കരുതി.<ref name = "eusebius"/>
 
{{കുറിപ്പ്|ഖ|}}ബുദ്ധികുറഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹമെന്നാണ് പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. ഏതായാലും (സഹസ്രാബ്ധവാഴ്ചയുടെ കാര്യത്തിൽ) ഇതേ നിലപാടു പിന്തുട ഐറേനിയസ് ഉൾപ്പെടെയുള്ള സഭാംഗങ്ങളെ സ്വാധീനിച്ചത് അദ്ദേഹമായിരുന്നു.<ref name = "eusebius/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്