"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആദ്യകാല ക്രിസ്തീയസഭയിൽ അപ്പസ്തോലിക യുഗത്തിനു തൊട്ടു പിന്നാലെ വന്ന നേതാക്കന്മാരിൽ ഒരാളും ക്രിസ്തീയലേഖകനും ആയിരുന്നു '''പേപ്പിയസ്''' (Papias of Hierapolis) (ജനനം: ക്രി.വ.70-നടുത്ത്; മരണം ക്രി.വ. 155-നടുത്ത്). [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു. സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സാക്ഷ്യം പിന്തുടർന്നാൽ, ആധുനിക [[തുർക്കി|തുർക്കിയിലെ]] പാമുക്കലെയുടെ സ്ഥാനത്തുണ്ടായിരുന്ന പുരാതന ഹൈരാപ്പൊലിസിലെ [[മെത്രാൻ|മെത്രാനായിരുന്നു]] പേപ്പിയസ്. ഏഷ്യമൈനറിൽ ഫ്രിജിയായിലെ ലൈക്കസ് നദീതടത്തിലുള്ള ഹൈർപ്പൊലിസ്, ലവുദിക്യായിൽ നിന്ന് 22 മൈൽ അകലെയും കൊളോസോസിനടുത്തും ആയിരുന്നു.
 
'ലോഗിയാ' എന്നു വിളിക്കപ്പെട്ട വിശുദ്ധ വചനങ്ങൾക്ക് അഞ്ചു വാല്യങ്ങളായി പേപ്പിയസ് എഴുതിയ വ്യഖ്യാനം ലഭ്യമായിരുന്നെങ്കിൽ, യേശുവചനങ്ങളുടെ ആദിമവ്യാഖ്യാനത്തിന്റെ മൗലികസ്രോതസാകുമായിരുന്നു. ഇന്ന്, സഭാപിതാവായ ഐറേനിയസിന്റേയും ആദിമസഭയുടെ ചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റെ]] സഭാചരിത്രത്തിലേയും ഉദ്ധരണികളിലുള്ള ശകലങ്ങളിൽ മാത്രമാണ് പേപ്പിയസിന്റെ കൃതി അവശേഷിക്കുന്നത്. പേപ്പിയസിന്റെ രചനയ്ക്കു വിഷയമായ യേശുവചനങ്ങളിൽ ചിലതൊക്കെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളുടെ ഭാഗമാണ്.
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്