"ലോറൻസ് പുളിയനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
വൈദികനായി അഭിഷിക്തനായ ശേഷം മോൺ. ലോറൻസ് തിസീസ് സമർപ്പിക്കുവാനായി [[റോം|റോമിലേക്ക്]] പോകുകയും തിരിച്ചെത്തിയ ശേഷം 1927 മേയ് 1-ന് സ്വന്തം ഇടവകയായ മുണ്ടംവേലി ദേവാലയത്തിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഇടക്കൊച്ചി പള്ളിയിൽ സഹവികാരിയായി സ്ഥാനമേൽക്കുകയും ചെയ്തു. 1929 - ൽ ഈ പള്ളിയിൽ തന്നെ വികാരിയായി നിയമിതനായി. 31-ആം വയസ്സിലാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്. തുടർന്നുള്ള 32 വർഷക്കാലത്തോളം ഇടക്കൊച്ചിയുടെ എല്ലാ പ്രവർത്തനങ്ങളിലുമുള്ള ഒരു ഭാഗമായിരുന്നു മോൺ. കാനോൻ നിയമങ്ങളിൽ അസാമാന്യ അറിവുണ്ടായിരുന്ന ലോറൻസിനെയാണ് സഭാമേലധ്യക്ഷന്മാർ സംശയനിവർത്തിക്കായി സമീപിച്ചിരുന്നത്.
 
കൊച്ചി രൂപത സ്ഥാപിതമായ 454 - ആം വാർഷികദിനത്തിലാണ് ലോറൻസ് പുളിയനത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഈ രൂപതയുടെ പ്രഥമമെത്രാനായി നിശ്ചയിച്ചത് ഇദ്ദേഹത്തെയാണ്. എന്നാൽ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. 1961 ഫെബ്രുവരി 20 - ന് മോൺ. ലോറൻസ് പുളിയനത്ത് അന്തരിച്ചു.
 
==ദൈവദാസപ്രഖ്യാപനം==
എറണാകുളം ജില്ലയിലെ ഇടക്കൊച്ചി സെന്റ്. ലോറൻസ് പള്ളിയിൽ 2011 ഫെബ്രുവരി 04 ന് വൈകിട്ട് 3.30 നാണ് ദൈവദാസപ്രഖ്യാപനം നടത്തിയത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ലോറൻസ്_പുളിയനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്