"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
ചില പ്രത്യേക തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പ്രത്യേകതരം വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നു. [[ശബരിമല]] തീർഥാടകരുടെ കറുപ്പ്, നീല വസ്ത്രങ്ങൾ ഇതിനുദാഹരണമാണ്. പ്രത്യേകതരം ഭക്ഷണം മാത്രം ഉപയോഗിക്കുക, ചില പ്രവൃത്തികളിൽ നിന്ന് വിട്ടു നില്ക്കുക എന്നിങ്ങനെ പല വൃതങ്ങളും തീർഥാടകർ അനുഷ്ഠിക്കുന്നു. തീർഥാടന കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞാൽ പ്രാർഥന നടത്തുന്നതിനു പുറമേ അവർ പല വഴിപാടുകളും കഴിക്കുന്നു. ദേവാലയത്തിലെ പ്രസാദമായി വിളക്കിലെ എണ്ണയോ, പുണ്യനദിയിലെ ജലമോ, വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലെ പൊടിയോ അങ്ങനെ എന്തെങ്കിലും തീർഥാടകർ കൊണ്ടുവരുന്നു. തീർഥാടന കേന്ദ്രങ്ങളിൽ ദീർഘകാലം താമസിക്കുകയും മറ്റു തീർഥാടകർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന തീർഥാടകരുമുണ്ട്. റഷ്യൻ സ്റ്റാർട്ട്സികൾ (Startsi)‍, ഹിന്ദു സന്യാസിമാർ തുടങ്ങിയവർ ജീവിതം മുഴുവൻ തീർഥാടനമായി മാറ്റുന്നു.
 
==ചരിത്രം==
തീർഥാടനങ്ങൾ നടന്നതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവുകൾ [[മെസപ്പൊട്ടേമിയ|മെസപ്പൊട്ടേമിയയിൽ]] നിന്നാണ് ലഭിച്ചിട്ടുള്ളത്. ഗിൽ ഗാമേഷ് ഐതിഹ്യത്തിൽ നായകനായ ഗിൽഗാമേഷ് ഉട്ട്നാപിഷ്റ്റിമിന്റെ (Utnapishtim) വിദൂര വസതി തേടി പോകുന്നത് ഒരുതരം തീർഥാടനമാണ്. ബി.സി.19-ആം ശതകത്തിൽ അസ്സീറിയൻ രാജാവായിരുന്ന ശൽമനാസർ III [[ബാബിലോണിയ|ബാബിലോണിയയിലേയും]] ബോർസിപ്പയിലേയും ക്ഷേത്രങ്ങളിൽ തീർഥാടനം നടത്തിയതായി കാണുന്നു. [[സിറിയ|സിറിയയിലെ]] ഹീരാപൊലിസ്-ലെ അത്തർഗത്തിസ് എന്ന ഉർവരതാദേവിയുടെ ക്ഷേത്രം, ഫിനീഷ്യയിലെ അഡോനിസ് നദിക്കരയിലെ അസ്റ്റാർട്ടെ എന്ന ഉർവരതാദേവിയുടെ ക്ഷേത്രം എന്നിവ പ്രമുഖ തീർഥാടന കേന്ദ്രങ്ങളായിരുന്നു.
 
പുരാതന [[ഈജിപ്ത്|ഈജിപ്തിൽ]] ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവങ്ങൾ നിരവധി തീർഥാടകരെ ആകർഷിച്ചിരുന്നു. പരേതാത്മാക്കളുടെ അധിപനായ ഓസൈറിസിന്റെ കുഴിമാടമായ അബി ദോസിലേക്ക് ഒരിക്കലെങ്കിലും ചെല്ലുവാൻ തീർഥാടകർ ആഗ്രഹിച്ചു. അവിടെ അവർ ശിലാഫലകങ്ങൾ ഉയർത്തുകയും അപ്രകാരം ഓസൈറിസുമായി താദാത്മ്യം പ്രാപിച്ച് അനശ്വരത ഉറപ്പു വരുത്തുകയും ചെയ്തു.
 
പുരാതന [[ഗ്രീസ്|ഗ്രീസിൽ]]‍, ഒളിംപിയയിലെ സീയൂസ് ക്ഷേത്രം ഒരു പ്രധാന തീർഥാടന കേന്ദ്രമായിരുന്നു. [[ഒളിമ്പിക്സ്|ഒളിംപിക്]] മത്സരങ്ങൾ നടക്കുമ്പോൾ ക്ഷേത്രത്തിലേക്കുള്ള തീർഥാടക പ്രവാഹവും വർധിച്ചിരുന്നു. ഡൊഡോണയിലെ സീയൂസ് ക്ഷേത്രം, ഡെൽഫിയിലെ അപ്പോളോ ക്ഷേത്രം തുടങ്ങിയവയും പ്രധാന തീർഥാടന കേന്ദ്രങ്ങളായിരുന്നു.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്