"തീർത്ഥാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ആചാരസംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ആചാരസംഹിതകൾക്കനുസൃതമായി പുണ്യസ്ഥലത്തേക്ക് നടത്തുന്ന യാത്രയാണ് '''തീർത്ഥാടനം'''. ഒറ്റയ്ക്കോ കൂട്ടമായോ ആണ് തീർത്ഥാടനം നടത്തുന്നത്.
 
പുരാതനകാലം മുതൽ മിക്ക [[മതം|മതങ്ങളിലും]] തീർഥാടന സമ്പ്രദായം നിലനിന്നിരുന്നു. ഭൗതികമോ ആത്മീയമോ ആയ നേട്ടങ്ങൾ ലക്ഷ്യമാക്കിയാണ് തീർഥാടനം നടത്തുന്നത്. രോഗശാന്തിക്കായും സന്താനലബ്ധിക്കായും സമ്പദ്സമൃദ്ധിക്കായും പലരും തീർഥാടനം നടത്തുന്നു. ഉദ്ദിഷ്ട കാര്യം നടന്നതിന്റെ ഉപകാരസ്മരണയും, തീവ്രഭക്തിയും തീർഥാടനത്തിനു പ്രചോദനമേകുന്നു. [[മതം|മതപരമായ]] ഉദ്ദേശ്യങ്ങൾ സഫലമാകുന്നതിനു പുറമേ പുതിയ സ്ഥലങ്ങൾ കാണുവാനും കൂടുതൽ മനുഷ്യരെ പരിചയപ്പെടുവാനും ഇതിലൂടെ അവസരം ലഭിക്കുന്നു.
 
ഏതെങ്കിലും ഒരു വിശുദ്ധവ്യക്തിയുടേയൊ ആരാധനാമൂർത്തിയുടേയൊ ജീവിതവുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങളിൽ പോയി പ്രാർഥിച്ചാൽ അവർ കൂടുതൽ പ്രസാദിക്കും എന്ന വിശ്വാസമാണ് തീർഥാടനത്തിന് ആധാരം. വിശുദ്ധരുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയങ്ങൾ‍, ആരാധനാ മൂർത്തികൾ, അദ്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ തുടങ്ങിയവ തീർഥാടന കേന്ദ്രങ്ങളായിത്തീരുന്നു. അനേകം തീർഥാടകർ നിരവധി ക്ളേശങ്ങൾ സഹിച്ചും ദീർഘദൂരം യാത്രചെയ്തും തീർഥാടന കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നു. ചില തീർഥാടന കേന്ദ്രങ്ങൾ വ്യത്യസ്ത മതക്കാർക്ക് ഒരുപോലെ പ്രധാനപ്പെട്ടവയായിരിക്കും. ഉത്തര [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ചില ദേവാലയങ്ങൾ [[ഇസ്ലാം]] മതവിശ്വാസികളേയും [[യഹൂദമതം|യഹൂദരേയും]] ഒരുപോലെ ആകർഷിക്കുന്നു. [[ഇന്ത്യ|ഇന്ത്യയിലെ]] ഏതാനും തീർഥാടന കേന്ദ്രങ്ങൾ [[ബുദ്ധമതം|ബുദ്ധമത]] വിശ്വാസികൾക്കും ഹിന്ദുമതവിശ്വാസികൾക്കും തുല്യ പ്രാധാന്യമുള്ളവയാണ്. ഉത്സവങ്ങളുടെ സമയത്താണ് തീർഥാടക പ്രവാഹം ഏറ്റവും വർധിക്കുന്നത്.
 
ചില പ്രത്യേക തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പ്രത്യേകതരം വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നു. [[ശബരിമല]] തീർഥാടകരുടെ കറുപ്പ്, നീല വസ്ത്രങ്ങൾ ഇതിനുദാഹരണമാണ്. പ്രത്യേകതരം ഭക്ഷണം മാത്രം ഉപയോഗിക്കുക, ചില പ്രവൃത്തികളിൽ നിന്ന് വിട്ടു നില്ക്കുക എന്നിങ്ങനെ പല വൃതങ്ങളും തീർഥാടകർ അനുഷ്ഠിക്കുന്നു. തീർഥാടന കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞാൽ പ്രാർഥന നടത്തുന്നതിനു പുറമേ അവർ പല വഴിപാടുകളും കഴിക്കുന്നു. ദേവാലയത്തിലെ പ്രസാദമായി വിളക്കിലെ എണ്ണയോ, പുണ്യനദിയിലെ ജലമോ, വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലെ പൊടിയോ അങ്ങനെ എന്തെങ്കിലും തീർഥാടകർ കൊണ്ടുവരുന്നു. തീർഥാടന കേന്ദ്രങ്ങളിൽ ദീർഘകാലം താമസിക്കുകയും മറ്റു തീർഥാടകർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന തീർഥാടകരുമുണ്ട്. റഷ്യൻ സ്റ്റാർട്ട്സികൾ (Startsi)‍, ഹിന്ദു സന്യാസിമാർ തുടങ്ങിയവർ ജീവിതം മുഴുവൻ തീർഥാടനമായി മാറ്റുന്നു.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/തീർത്ഥാടനം" എന്ന താളിൽനിന്ന് ശേഖരിച്ചത്