"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,538 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ലിങ്കിലെ കോഴിമുട്ട
No edit summary
(ലിങ്കിലെ കോഴിമുട്ട)
 
എനിക്ക് സായിപ്പു വിരോധമോ പ്രേമമോ ഇല്ല. മനുഷ്യർ മനുഷ്യരാണ്. പക്ഷേ, ദൈവികത്രിത്വത്തെക്കുറിച്ച് പറയാൻ കോഴിമുട്ടയുടെ ഘടന വിവരിച്ച് ത്രിത്വം കോഴിമുട്ടയല്ലെന്ന് പറയുന്നത് സായിപ്പായാലും അസംബന്ധം തന്നെയാണ്. എന്റെ കുറിപ്പിലെ 'സായിപ്പ്' എന്ന് വാക്ക് ഏതായാലും സിജോയ്ക്ക് ഒരുപാടുപകരിച്ചല്ലോ. സായിപ്പന്മാരുടെ സേവനങ്ങളെക്കുറിച്ച് വികാരതീവ്രമായ ഒരു ഗദ്യകവിത എഴുതിയും പാക്കിസ്ഥാനിൽ നിന്നു വരുന്ന കണ്ടെയ്നറിൽ തൂങ്ങിയും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞു. പിന്നെ, 'പാക്കിസ്ഥാൻ', 'പച്ച' ഇതൊക്കെ ഇഷ്ടപ്രമേയങ്ങളാണെന്നു തോന്നുന്നു.[[ഉപയോക്താവ്:Georgekutty|Georgekutty]] 13:24, 30 ജനുവരി 2011 (UTC)
 
* കോഴിമുട്ടയും കാടമുട്ടയുമൊന്നുമല്ല ഇവിടെ പ്രശ്നം, ത്രിത്വത്തെക്കുറിച്ച് വളരെ നിർണ്ണായകമായ വിവരങ്ങൾ വളരെ വിശദമായി വിക്കിപീഡിയയിൽ സംഭാവന നൽകുകയും, ചിലരെങ്കിലും ക്രൈസ്തവ പണ്ഡിതനുള്ള പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യുന്ന ഒരു ലേഖകൻ എന്തുകൊണ്ട് പൂർണ്ണമായും മുഖ്യധാരാ ക്രൈസ്തവ വിശ്വാസത്തിന്റെ ചട്ടക്കൂടിൽ നിന്നും എഴുതപ്പെട്ടിരിക്കുന്ന ഒരു പുറംകണ്ണിയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു എന്നതാണ്.
* ലിങ്കിലെ കോഴിമുട്ട താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവിടെ കൊടുത്തിരിക്കുന്ന മറ്റൊരു ഉദാഹരണം സ്വീകരിക്കുക. അതിനോടും താൽപര്യമില്ലെങ്കിൽ വിക്കിയിലെ സാധാരണ വായനക്കാർക്കുവേണ്ടി ത്രിത്വത്തെക്കുറിച്ചുള്ള വിശദീകരണമായി ഒരു ഉദാഹരണം കൂടി താങ്കളുടെ വകയായി വിക്കിയിൽ സംഭാവന ചെയ്യുക (പ്രസ്തുത വെബ്സൈറ്റിന്റെ ഉപജ്ഞാതക്കൾക്കും നൽകുക, അവരും അത് പ്രസിദ്ധീകരിക്കട്ടെ). വിക്കിയിലെ ത്രിത്വം എന്ന വിഷയത്തിന്റെ പ്രധാന എഴുത്തുകാരൻ ആയതുകൊണ്ടാണ് താങ്കളോടു തന്നെ ചോദിക്കുന്നത്.
* ഈ ലിങ്കുകളെ തുടക്കം മുതൽ എതിർക്കുന്നതുകൊണ്ട് ഒരു ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ട്. സ്വാഭാവികമായും ഈ ലിങ്കുകളെ എതിർക്കുന്നതിന് താങ്കളുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ അതിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങളുടെയും ഉപമാനങ്ങളുടേയും (കോഴിമുട്ട, വെള്ളം, ഐസ്സ്, നീരാവി) എക്സ്റേ എടുത്ത് പരിശോദിച്ച് വൈകല്യം ആരോപിക്കുന്നത് പാണ്ഡിത്യമാണോ? അതോ സങ്കുചിത്വമാണോ? ഒരു ലിങ്കിലെ ഉദാഹരണങ്ങളെ പക്വതയോടെ സമീപിക്കുന്നതല്ലേ നല്ലത്. വിശദീകരിക്കുവാൻ വളരെ പ്രയാസമുള്ള ത്രിത്വത്തെക്കുറിച്ച് പൊതുവായ ഒരു ധാരണ വായനക്കാർക്കുണ്ടാകാൻ പല ഉദാഹരണങ്ങളും ക്രൈസ്തവസമൂഹം നൽകുന്നുണ്ടാകാം, എനിക്ക് ബോധിച്ചത് ഞാൻ സ്വീകരിക്കുക എന്നത് മാത്രമാണ് പരിഹാരം, എനിക്ക് ബോധിച്ചില്ല എന്ന ഒറ്റക്കാരണത്താൽ ഒരു വലിയ സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ എന്റെ താൽപര്യം അനുസരിച്ച് മാറ്റണം എന്ന് വാശിപിടിക്കുന്നതും ശരിയാണോ? അവർ അങ്ങനെ വിശ്വസിക്കുന്നു, അവരുടേതായ രീതികളിലും പരമിതികളിലും പഠിപ്പിക്കുന്നു, അത്രമാത്രം!!
* യേശുക്രിസ്തുവിന്റെ പ്രസംഗങ്ങളിലും അനേകം ഉപമകളും സാദൃശ്യങ്ങളും ഉണ്ടായിരുന്നു. ഉദാ: 'നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇട്ടുകളയരുത്.' പന്നി എനിക്ക് വെറുപ്പുള്ള ഒരു ജീവിയാണ് എന്ന കാരണത്താൽ ബൈബിൾ തിരുത്തി എഴുതണം എന്ന് പറഞ്ഞാൽ ഞാൻ എന്തൊരു വിഡ്ഡിയായിരിക്കും. 'സ്വർഗ്ഗരാജ്യം കടുകുമണിയോട് സദൃശ്യം' എന്നും യേശു പറഞ്ഞിട്ടുണ്ട്, ഇത്രയും വലിയ 'ശുദ്ധതട്ടിപ്പും, അസംബന്ധവും' (താങ്കളുടെ ഭാഷയിൽ) പറഞ്ഞതുകൊണ്ടാണോ ഇനി യേശുവിനെ ക്രൂശിച്ചത് എന്നും * പരിശോദിക്കേണ്ടിയിരിക്കുന്നു. ഉപമകളെ ഉപമകളായി കാണുക (കുറഞ്ഞത് ലിങ്കുകളിലെ എങ്കിലും).
* വിക്കിപീഡിയയിൽ തിരുത്തലുകൾ ഒരുപാട് നടത്തി തഴക്കം വരുമ്പോൾ കണ്ണിൽ കാണുന്നതൊക്കെ ഒന്ന് തിരുത്താൻ തോന്നുന്ന സ്ഥിതിയിലേക്ക് ഞാൻ എത്തിപ്പെട്ടാലും അത് അപകടരമായിരിക്കും. വിക്കിപോലെ ലിങ്കുകളും തിരുത്തുവാൻ എനിക്ക് സാധിക്കുന്നില്ല എന്ന തിരിച്ചറിവ് എന്നെ കടുത്ത നിരാശയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. നൂറുശതമാനവും വിക്കിക്ക് യോജിച്ച ഒരു ലിങ്കും ഉണ്ടായിരിക്കില്ല എന്നതാണ് പ്രാരംഭമായി എനിക്കുണ്ടായിരിക്കേണ്ട തിരിച്ചറിവ്, അതുകൊണ്ട് നിക്ഷിപ്ത താത്പര്യക്കാരും വിക്കിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താത്പര്യമുള്ളവർക്ക് മാത്രം റെഫെർ ചെയ്യാനായി ലേഖനവുമായി ബന്ധപ്പെട്ട ഉള്ളതിൽ മികച്ച ലിങ്കുകൾ നൽകുക എന്നതിലാണ് ഞാൻ ശ്രദ്ധിക്കുന്നതും.
* പൌലോസ് അപ്പോസ്തലൻ എന്ന താങ്കളുടെ ലേഖനത്തിലെ പല ലിങ്കുകളും ഇന്ന് നിലനിൽക്കുന്നില്ല. അതിലെ ഒരു ലിങ്ക് തുറന്നാൽ അതിൽ നിന്നും ഒരു 'കൂട്ടിക്കൊടുപ്പ്' വെബ്സൈറ്റിലേക്ക് നയിക്കുന്ന തേർഡ്പാർട്ടി പരസ്യവും പ്രത്യക്ഷപ്പെടുന്നുണ്ട്. അത്തരം ഒരു 'പിമ്പിന്റെ' ഉത്തരവാദിത്വം ആ ലിങ്ക് നൽകിയ താങ്കളുടെ തലയിൽ കെട്ടിവെയ്ക്കാൻ ഞാൻ ശ്രമിച്ചാൽ സ്വയം 'ചീമുട്ട' എടുത്ത് സ്വന്തദേഹത്തേക്ക് എറിയുന്നതുപോലെ ആയിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ലിങ്കുകളെ കേവലം ലിങ്കുകളായി പരിഗണിക്കുക എന്നത് മാത്രമേ പ്രായോഗികം. കൂടാതെ, പല ക്രൈസ്തവ ലേഖനങ്ങളിലേയും ലിങ്കുകളും (താങ്കൾ കൊടുത്തതുപോലും) വർഷങ്ങളായി പ്രവർത്തിക്കുന്നില്ല എന്നുകൂടി തിരിച്ചറിയുമ്പോഴാണ് ഈ വെബ്സൈറ്റിനെ വേട്ടയാടാൻ ഒരു ക്രൈസ്തവ പണ്ഡിതൻ കാണിക്കുന്ന പ്രത്യേക ഉത്സാഹം ശ്രദ്ധിക്കപ്പെടുന്നത്.
* എനിക്ക് പാക്കിസ്ഥാനോട് പ്രത്യേക വിരോധമില്ല, നമ്മുടെ അയൽ രാജ്യമെന്ന നിലയിൽ ആ രാജ്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഒരു പരമാധികാര രാജ്യമെന്ന നിലയിൽ അവർ ഇന്ത്യക്കെതിരെ ഒരു 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചാൽപോലും പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ കാണുകയും ചെയ്യും. എന്നാൽ ഇന്ത്യയുടെ നോട്ടുകൾ പാക്കിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഏജന്റുമാർ വഴി ഇന്ത്യയിൽ വിതരണം ചെയ്യുന്നതുപോലെയുള്ള ഹീനമായ 'ഒളിയുദ്ധ'ങ്ങളെ ഞാൻ വെറുക്കുകയും ചെയ്യുന്നു. അത്തരം നോട്ടുകൾക്ക് ഇന്ത്യയിലെ കമ്മട്ടത്തിൽ അടിക്കുന്നതിനേക്കാൾ ഗുണനിലവാരം ഉണ്ടായാലും 'കണ്ടെയ്നർ' കണക്കിന് കിട്ടിയാലും അത് കള്ളനോട്ട് തന്നെ ആയിരിക്കും എന്നതും സത്യമാണ്. കള്ളനോട്ടാണെന്ന് തിരിച്ചറിയാതെ പലരും അത് കൈമാറിക്കൊണ്ടിരിക്കുവാൻ സാധ്യതയുണ്ട് എന്നത് മാത്രമാണ് അപകടകരം, അതു തന്നെയാണ് കള്ളനോട്ടുകൾ അടിക്കുന്നവരുടെ ലക്ഷ്യവും എന്നും ഓർക്കേണ്ടതുണ്ട്.
* ത്രിത്വത്തിന് പകരം ത്രീത്വം എന്നും Holy Ghost ന്പകരം Holi Ghost എന്നും എഴുതുന്നത് പാക്കിസ്ഥാനിൽ അടിക്കുന്ന ഇന്ത്യൻ നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം അറിയാതെ ജിന്നയുടെ ചിത്രം കൊടുത്തുപോയതുപോലെ ആർക്കെങ്കിലും തോന്നിപ്പോയാൽ അവരെ കുറ്റം പറയാൻ പറ്റുമോ? ക്രൈസ്തവ പണ്ഡിതപട്ടം നേടിയ പ്രഗത്ഭൻമാർ തുടർച്ചയായി അങ്ങനെ എഴുതിക്കൊണ്ടിരുന്നത് ഏതു പോലീസുകാരനും പറ്റുന്ന ഒരു കൈയ്യബദ്ധമായി തള്ളിക്കളയാനും സാധിക്കില്ലല്ലോ, പ്രത്യേകിച്ചും ഇത്തരം പുതിയ സാഹചര്യങ്ങളിൽ ഒരു പുനരന്വേഷണം നടത്തുമ്പോൾ.
* ഏതായാലും ഒരു മുട്ടയുടെ മറവിനേക്കാൾ ഒരു കണ്ടെയ്നർ തന്നെയാണ് ഒളിച്ചിരിക്കാൻ ഉത്തമം എന്നും ഇപ്പോൾ തോന്നുണ്ടാകും. ഇത്തരത്തിൽ എഴുതപ്പെട്ട ക്രൈസ്തവലേഖനങ്ങൾ സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും ഈ കാര്യം ചിലരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും എന്ന വീണ്ടും ഓർമ്മിപ്പിക്കുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 17:33, 31 ജനുവരി 2011 (UTC)
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/903392" എന്ന താളിൽനിന്ന് ശേഖരിച്ചത്