"സൂരത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fr:Surate
വരി 47:
 
== സൂററ്റ് നഗരസഭയുടെ ചരിത്രം ==
മുനിസിപ്പാലിറ്റി [[1885]] ൽ ആദ്യമായി പെൺകുട്ടികൾക്കായി [[ഇംഗ്ലീഷ്]] പഠിപ്പിക്കുന്ന പ്രാഥമിക വിദ്യാലയം ആരംഭിച്ചു. [[1898]] ൽ കുടിവെള്ളമെത്തിക്കനായുള്ള പ്രവർത്തനങ്ങൽ ആരംഭിച്ചു. അതിന്റെ ഫലമായി [[വറാച്ച]] എന്ന സ്ഥലത്ത് മുനിസിപ്പാലിറ്റി വറാച്ച ''വാട്ടർ വർക്സ്'' എന്ന സ്ഥാപനവും,പൊതു ടാപ്പുകൾ നിർമ്മിച്ചു. [[1901]] ൽ മുനിസിപ്പലിറ്റി പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും, സൗജന്യമായും നിർബന്ധിതമായും വിദ്യാഭ്യാസം നൽകുകയും ചെയ്തു. [[ക്വിറ്റ് ഇന്ത്യ|ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം]] നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട് മുനിസിപ്പലിറ്റി പ്രവർത്തനം നിർത്തുകയും ചെയ്തു. 1946 ൽ മുനിസിപ്പാലിറ്റി വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ജനങ്ങളുടെ ആരോഗ്യ രക്ഷക്കായി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. പരിസരണ മലിനീകരണം മൂലം കൊതുകുകൾ പെരുകയും അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തു. പരമ്പരാഗത വഴികളിൽ നിന്നും മാറി [[1950]]ൽ കൊതുകുകൾക്ക് എതിരായി [[ഡി.ഡി.റ്റി]] പ്രയോഗിക്കുകയും ചെയ്തു. [[1966]] [[ഒക്ടോബർ 1]] ന് മുനിസിപ്പാലിറ്റി [[നഗരസഭ|നഗരസഭയാക്കി]] ഉയർത്തി. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമായി 14.31 കോടി രൂപ ചിലവിൽ [[തപിതപ്തി നദി|തപിതപ്തി നദിക്ക്]] കുറുകെ [[1991]]ൽ രണ്ടാമത്തെ പാലവും ഏറ്റവും വലുതുമായ [[സർദാർ വല്ലഭായ് പട്ടേൽ ബ്രിഡ്ജ്]] നിർമ്മിച്ചു. [[1995]]-ൽ നഗരപ്രാന്ത പ്രദേശമായ ബേസ്തനിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡ്രയിനേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിച്ചു. [[1996]]ൽ 15.5 കോടി രൂപ ചിലവിട്ട് മൂന്നാമത്തെ പാലമായ വിവേകാന്ദ പാലം നിർമ്മിച്ചു.
[[File:Tapi River in Surat.jpg|thumb|right|200px|തപ്തി നദി]]
 
[[1998]]-ൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചു. ടെക്സ്റ്റയിൽ മാർക്കറ്റിലെ തിരക്ക് ഒഴിവക്കാനായി 2000ൽ ഡോ. [[ബാബാസാഹിബ് അംബേദ്കർ|ബാബാസാഹിബ് അംബേദ്കറിന്റെ]] പേരിൽ ഏറ്റവും വലിയ മേൽപ്പാലം റിംഗ് റോഡിൽ 18 കോടി രൂപ മുതൽ മുടക്കിൽ പണികഴിപ്പിച്ചു. 2002 ൽ പ്രവർത്തനത്തിന്റെ 150 വർഷങ്ങൾ ആഘോഷിച്ച നഗരസഭ 2003 ൽ 81 ഏക്കർ വിസ്തൃതിയിൽ സർത്താന നാച്ചുറൽ പാർക്കും മൃഗശാലയും പണിതു. ആതുര സേവനത്തിലും നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഫലമായി 2004 ൽ സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് എന്ന ആശുപത്രിയും തുടങ്ങി.
 
"https://ml.wikipedia.org/wiki/സൂരത്" എന്ന താളിൽനിന്ന് ശേഖരിച്ചത്