No edit summary
No edit summary
വരി 500:
* വേദപുസ്തകം ദൈവശ്വാസീയമാണെന്നും നാൽപതോളം എഴുത്തുകാർ പരിശുദ്ധാത്മ നിയോഗപ്രകാരം ദൈവാത്മ പ്രേരണയാൽ ദൈവവചനം രേഖപ്പെടുത്തി എന്നുമാണ് വേദപുസ്തകം വ്യക്തമാക്കുന്നതും ക്രൈസ്തവസഭകൾ പഠിപ്പിക്കുന്നതും. ലേഖനത്തിന്റെ ഉള്ളടക്കത്തിനാണ് പ്രാധാന്യം നൽകപ്പെടുന്നത് എഴുത്തുകാരെക്കുറിച്ചല്ല. എങ്കിലും പൌലോസിന്റെ ഒഴിവ് നികത്താൻ വേണ്ടിയോ വേഗത്തിൽ മാർക്കറ്റ് ചെയ്യപ്പെടാൻവേണ്ടിയോ വേദപുസ്തകം തട്ടിക്കൂട്ടി ഉണ്ടാക്കി എന്ന അഭിപ്രായം ഒരു "ക്രൈസ്തവ പണ്ഡിതൻ" പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ക്രിസ്ത്യാനികളോട് സഹതാപം തോന്നുന്നു. ഒരു മതവിഭാഗത്തിന്റെ വിശുദ്ധഗ്രന്ഥത്തിലെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനത്തെ ഒരു പൈങ്കിളി നോവലിന്റെ ലാഘവത്തോടെ കാണരുത് എന്നതായിരിക്കണം വിക്കിയിലെ ലേഖകന്റെ ആദ്യത്തെ "നിരീക്ഷണങ്ങൾ". വിമർശനങ്ങൾ ഉണ്ടാകരുതെന്നല്ല അർത്ഥമാക്കുന്നത്, വിമർശകർ ലേഖനം ആരംഭിച്ചാൽ അത് ഇത്തരത്തിൽ ''വളഞ്ഞിരിക്കും'' എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. കാരണം, ബൈബിൾ ബാലരമയല്ല, ഒരു സമൂഹത്തിന്റെ വിശുദ്ധഗ്രന്ഥമാണ്.
* ചില നിരീക്ഷണങ്ങൾ '''മാത്രം''' ആധികാരികമെന്ന് തോന്നുന്ന ഗ്രന്ഥങ്ങളിൽ നിന്നും ഉദ്ദരിക്കുമ്പോഴും വായനക്കാർ തെറ്റിദ്ധരിക്കപ്പെടുവാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ പല പഠനഗ്രന്ഥങ്ങളും ഒരു വിഷയത്തെക്കുറിച്ചുള്ള സുദീർഘമായ ലേഖനത്തിനും വിലയിരുത്തലുകൾക്കും ശേഷം അതിനെക്കുറിച്ചുള്ള വ്യത്യസ്തമായ വീക്ഷണങ്ങളും വിമർശനങ്ങളും അനുമാനങ്ങളും അതോടൊപ്പം ചേർക്കുന്ന പതിവുണ്ട്. അത് അവരുടെ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും തെളിവാണ്. <u>എന്നാൽ വിമർശനവും നിക്ഷേധാത്മകമായ വീക്ഷണവും '''മാത്രം''' അത്തരം ഗ്രന്ഥത്തിലുള്ളതാണെന്ന ആമുഖത്തോടെ അവതരിപ്പിക്കുന്നത് വിക്കീപീഡിയയുടെ ബൌദ്ധികസത്യസന്ധതയ്ക്ക് ചേർന്നതായിരിക്കുകയില്ല</u> എന്നും മനസ്സിലാക്കുക. അത്തരം എഴുത്തുകാർക്ക് എങ്ങനെ നിഷ്പക്ഷത അവകാശപ്പെടുവാൻ സാധിക്കും?
* ഇത്തരത്തിലുള്ള ക്രൈസ്തവലേഖനം സന്തുലിതമാക്കുന്നതും തിരുത്തലുകൾ നടത്തുന്നതും എനിക്ക് സ്വയമായി ചെയ്യാവുന്നതിലും വളരെ അധികമായതുകൊണ്ടാണ് സംവാദങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും ഈ കാര്യം ചിലരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും. ഇവയുംപ്രസ്തുത കാണുകലേഖകനുമായി ഞാൻ നടത്തിയ താഴെ നൽകിയിരിക്കുന്ന മുൻസംവാദങ്ങളും വായിക്കുക, ദയവായി നിരീക്ഷണങ്ങൾ അതിനുശേഷം രേഖപ്പെടുത്തുക.
*[[സംവാദം:ദൈവപുത്രൻ#ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ചുള്ള ലേഖനം സന്തുലിനമാകണമെങ്കിൽ - ചില നിർദ്ദേശങ്ങൾ]]
*[[സംവാദം:ദൈവപുത്രൻ#എല്ലാ മത വിശ്വാസങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും പ്രായോഗികമായ തത്വം?]] --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 10:57, 30 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sijocalicut" എന്ന താളിൽനിന്ന് ശേഖരിച്ചത്