"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
::ഈ വാദം കേൾക്കുമ്പോൾ 'ഇനി നമുക്ക് അന്റാർട്ടിക്കയെക്കുറിച്ച് സംസാരിക്കാം' എന്ന് പറയുന്നതുപോലെയുണ്ട്. ദൈവപുത്രൻ എന്ന ലേഖനത്തിലെ നമ്മുടെ മുൻ സംവാദം ഒന്നുകൂടി മനസ്സിരുത്തി വായിച്ചാൽ സംശയങ്ങൾ ദുരീകരിക്കപ്പെടും. [[സംവാദം:ദൈവപുത്രൻ]]'' "അതിനു ദൂതൻ: പരിശുദ്ധാത്മാവ്‌ നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. <u>'''ആകയാൽ'''</u> ഉത്ഭവിക്കുന്ന വിശുദ്ധപ്രജ <u>'''ദൈവപുത്രൻ'''</u> എന്ന്‌ വിളിക്കപ്പെടും"''; ഇതും ഒരു കാരണം തന്നെയാണ്. ഏതായാലും 'ചൂണ്ടയിൽ' കുടുങ്ങി ചർച്ച വഴിതെറ്റിക്കുന്നില്ല, "ഒരു കള്ളം വീണ്ടും വീണ്ടും ആവർത്തിച്ചാൽ ചിലനാളുകൾക്കൊണ്ട് ജനങ്ങൾ അത് സത്യമെന്ന് വിശ്വസിച്ചുകൊള്ളും" എന്ന ഹിറ്റ്ലറിന്റെ തത്വത്തിന്റെ ബലത്തിലാണ് പലരും ബൈബിളിനെതിരെ വിമർശനം അഴിച്ചുവിടുന്നതെന്ന് തോന്നുന്നു. അതേ തത്വം തന്നെ പ്രസ്തുത വെബ്സൈറ്റിനെ എതിർക്കുവാൻ ഉപയോഗിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതിലും ഉത്തമമായ ഒരു മലയാളം സൈറ്റ് നിർദ്ദേശിക്കണം എന്ന താങ്കളോടുള്ള എന്റെ അഭ്യർത്ഥന ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. ഇംഗ്ളീഷിൽ നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രസ്തുത വെബ്സൈറ്റിലെ മലയാളം ലേഖനങ്ങളുടെ ആശയവ്യക്തതയ്ക്കായി അതിൽ വരുത്തേണ്ട വ്യാകരണ വ്യത്യാസങ്ങൾ ഏതെല്ലാമാണെന്ന് അതിന്റെ ഉപജ്ഞാതാക്കളെ അറിയിക്കുക. <u>വായനക്കാർക്ക് മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് പൊതുവായ അറിവ് നൽകുന്നതും മലയാളത്തിൽ ലഭ്യമായതിൽവെച്ച് ഏറ്റവും നല്ലതും എന്ന പരിഗണന മാത്രമാണ് ഞാൻ അതിന് നൽകുന്നത്.</u> ഈ വെബ്സൈറ്റിനെക്കുറിച്ച് നമ്മൾ ഇതുവരെ നടത്തിയ സംവാദത്തിന് അതിനേക്കാൾ വലിപ്പം ആയിക്കാണും മാഷേ,. വിക്കിയിൽ ക്രൈസ്തവ ലേഖനങ്ങൾ എഴുതിക്കൂട്ടുവാൻ (അറിയാത്ത കാര്യങ്ങളെക്കുറിച്ചുപോലും) ഗംബീരപ്രയത്നം നടത്തുന്ന ഒരു വ്യക്തി എന്തുകൊണ്ടാണ് ക്രൈസ്തവ ഉപദേശത്തെക്കുറിച്ച് ബൈബിളിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നതായ കേവലം ഒരു പുറംകണ്ണിയോട് ഇത്രയേറെ അസഹിഷ്ണത കാണിക്കുന്നത് എന്ന ചോദ്യം വായനക്കാരുടെ മനസ്സിൽ എന്നും മുഴച്ചുനിൽക്കും... അത് ഒരു '' "വലിയ പിഴ" '' ആകുന്നതിനുമുമ്പ് വിഷയം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ത്രിത്വം എന്ന വിഷയത്തെക്കുറിച്ചുള്ള മൌനവും വാചാലമായി തോന്നുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 08:11, 30 ജനുവരി 2011 (UTC)
 
ഞാൻ അറിവില്ലാത്ത കാര്യങ്ങളെപ്പറ്റി എഴുതുന്നതു ക്ഷമിക്കുക. എന്നാൽ അറിവോടെ എഴുതുന്നയാളും അയാളുടെ ഓൻലൈൻ ഗുരുനാഥന്മാരും, "ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ '''മാത്രമാണ്‌'''" എന്ന് ഒരിടത്തും "'''ഇതും ഒരു കാരണം തന്നെയാണ്'''" എന്നു മറ്റൊരിടത്തും പറയുന്നതു രസമായിരിക്കുന്നു. ഇതു നുണയുടെ ആവർത്തനമോ പരാവർത്തനമോ? 'ക്രൈസ്തവകൈരളി'യിലെ ഏറ്റവും നല്ല ദൈവശാസ്ത്ര വെബ്സൈറ്റ് എന്നു പറയാൻ, ഏതോ സായിപ്പ് എഴുതുന്ന അസംബന്ധങ്ങൾ, ''''ഹാസ്യ''''കൈരളിയിൽ പകർത്തിവയ്ക്കുന്ന ഈ ലിങ്ക് മാത്രമേ ഉള്ളെങ്കിൽ ലിങ്കു വേണ്ടെന്നു വയ്ക്കുക. എല്ലാ ലേഖനത്തിലും പുറം ലിങ്ക് വേണമെന്ന് നിർബന്ധമൊന്നുമില്ല. അതല്ല പരിശുദ്ധ ത്രിത്വവും കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള സിജോയുടെ ലിങ്കിലെ ഉപന്യാസം പോലുള്ള തമാശകൾ മനുഷ്യർ വായിച്ചേ തീരൂ എന്നു തന്നെയാണെങ്കിൽ ഇരിക്കട്ടെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 09:57, 30 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/902346" എന്ന താളിൽനിന്ന് ശേഖരിച്ചത്