"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
"വലിയ പിഴ"
No edit summary
("വലിയ പിഴ")
 
ഇതേ വെബ് സൈറ്റിലെ തന്നെ ഒരു പഴയ കണ്ടെത്തൽ ഓർമ്മയുണ്ടല്ലോ: "'''ദൈവം മനുഷനായി ജനിച്ചു എന്ന അർത്ഥത്തിൽ മാത്രമാണ്‌ യേശു ദൈവപുത്രനായിരിക്കുന്നത്‌. മറിയയുടെ വയറ്റിൽ പരിശുദ്ധാത്മാവിനാൽ അവൻ ഉരുവാക്കപ്പെട്ടു എന്ന കാരണത്തിനാൽ അവൻ ദൈവപുത്രൻ എന്ന്‌ വിളിക്കപ്പെടുകയാണ്'''". ഈ അബദ്ധം ഞാൻ ചൂണ്ടിക്കാണിച്ചപ്പോൾ തന്ന വിശദീകരണമുണ്ടല്ലോ, അതു പോലെ തന്നെ ആർക്കും ബോദ്ധ്യം തരാത്ത വിശദീകരണങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നതും. ത്രിത്വത്തിലെ മാത്ര ദീർഘിപ്പിച്ചതിന് ആരും പറയാതെ രണ്ടര വർഷത്തിലധികം മുൻപ് ചൊല്ലിയ "ഞാൻ പിഴയാളി" ഈയുള്ളവൻ ആവർത്തിക്കുന്നു:) അനന്തകാലം മുതലുള്ള യേശുവിന്റെ ദൈവപുത്രസ്ഥാനത്തിൽ വെള്ളം ചേർത്ത് വെറും രണ്ടായിരം വർഷത്തിലൊതുക്കുന്നതിനേക്കാൾ എത്രയോ നിസ്സാരമായ തെറ്റാണത്:) സ്വന്തം ഓൺലൈൻ വേദാദ്ധ്യാപകരുടെ വ്യകരണത്തിനു സിജോ മുൻകൂർ ജാമ്യം എടുത്തതു നന്നായി. പക്ഷേ അവരുടെ അബദ്ധത്തെ സുബദ്ധമാക്കാൻ ബദ്ധപ്പെടുന്നയാൾ, "ത്രിത്വം എന്ന '''ഉപദേശം പഠിപ്പിക്കുവാൻ'''" എന്നൊക്കെ എഴുതുന്നതു കഷ്ടമാണ്. ഇതൊക്കെയാവാം ക്രൈസ്തവകൈരളിയുടെ വിളയാട്ടങ്ങൾ എന്നു കരുതുന്നു.[[ഉപയോക്താവ്:Georgekutty|Georgekutty]] 10:20, 29 ജനുവരി 2011 (UTC)
 
::ഈ വാദം കേൾക്കുമ്പോൾ 'ഇനി നമുക്ക് അന്റാർട്ടിക്കയെക്കുറിച്ച് സംസാരിക്കാം' എന്ന് പറയുന്നതുപോലെയുണ്ട്. ദൈവപുത്രൻ എന്ന ലേഖനത്തിലെ നമ്മുടെ മുൻ സംവാദം ഒന്നുകൂടി മനസ്സിരുത്തി വായിച്ചാൽ സംശയങ്ങൾ ദുരീകരിക്കപ്പെടും. [[സംവാദം:ദൈവപുത്രൻ]]'' "അതിനു ദൂതൻ: പരിശുദ്ധാത്മാവ്‌ നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും. <u>'''ആകയാൽ'''</u> ഉത്ഭവിക്കുന്ന വിശുദ്ധപ്രജ <u>'''ദൈവപുത്രൻ'''</u> എന്ന്‌ വിളിക്കപ്പെടും" ''; ഇതും ഒരു കാരണം തന്നെയാണ്. ഏതായാലും 'ചൂണ്ടയിൽ' കുടുങ്ങി ചർച്ച വഴിതെറ്റിക്കുന്നില്ല, "ഒരു കള്ളം വീണ്ടും വീണ്ടും ആവർത്തിച്ചാൽ ചിലനാളുകൾക്കൊണ്ട് ജനങ്ങൾ അത് സത്യമെന്ന് വിശ്വസിച്ചുകൊള്ളും'' എന്ന ഹിറ്റ്ലറിന്റെ തത്വത്തിന്റെ ബലത്തിലാണ് പലരും ബൈബിളിനെതിരെ വിമർശനം അഴിച്ചുവിടുന്നതെന്ന് തോന്നുന്നു. അതേ തത്വം തന്നെ പ്രസ്തുത വെബ്സൈറ്റിനെ എതിർക്കുവാൻ ഉപയോഗിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇതിലും ഉത്തമമായ ഒരു മലയാളം സൈറ്റ് നിർദ്ദേശിക്കണം എന്ന താങ്കളോടുള്ള എന്റെ അഭ്യർത്ഥന ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. ഇംഗ്ളീഷിൽ നിന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രസ്തുത വെബ്സൈറ്റിലെ മലയാളം ലേഖനങ്ങളുടെ ആശയവ്യക്തതയ്ക്കായി അതിൽ വരുത്തേണ്ട വ്യാകരണ വ്യത്യാസങ്ങൾ ഏതെല്ലാമാണെന്ന് അതിന്റെ ഉപജ്ഞാതാക്കളെ അറിയിക്കുക. <u>വായനക്കാർക്ക് മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് പൊതുവായ അറിവ് നൽകുന്നതും മലയാളത്തിൽ ലഭ്യമായതിൽവെച്ച് ഏറ്റവും നല്ലതും എന്ന പരിഗണന മാത്രമാണ് ഞാൻ അതിന് നൽകുന്നത്.</u> ഈ വെബ്സൈറ്റിനെക്കുറിച്ച് നമ്മൾ ഇതുവരെ നടത്തിയ സംവാദത്തിന് അതിനേക്കാൾ വലിപ്പം ആയിക്കാണും മാഷേ,. വിക്കിയിൽ ക്രൈസ്തവ ലേഖനങ്ങൾ എഴുതിക്കൂട്ടുവാൻ (അറിയാത്ത കാര്യങ്ങളെക്കുറിച്ചുപോലും) ഗംബീരപ്രയത്നം നടത്തുന്ന ഒരു വ്യക്തി എന്തുകൊണ്ടാണ് ക്രൈസ്തവ ഉപദേശത്തെക്കുറിച്ച് ബൈബിളിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നതായ കേവലം ഒരു പുറംകണ്ണിയോട് ഇത്രയേറെ അസഹിഷ്ണത കാണിക്കുന്നത് എന്ന ചോദ്യം വായനക്കാരുടെ മനസ്സിൽ എന്നും മുഴച്ചുനിൽക്കും... അത് ഒരു '' "വലിയ പിഴ" '' ആകുന്നതിനുമുമ്പ് വിഷയം അവസാനിപ്പിക്കുന്നതല്ലേ നല്ലത്. ത്രിത്വം എന്ന വിഷയത്തെക്കുറിച്ചുള്ള മൌനവും വാചാലമായി തോന്നുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 08:11, 30 ജനുവരി 2011 (UTC)
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/902229" എന്ന താളിൽനിന്ന് ശേഖരിച്ചത്