"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ചെ
(ലിങ്കിന്റെ വ്യാകരണം?)
(ചെ)
::'' "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. '''(ക്രിസ്ത്യാനികൾ ത്രിത്വം എന്ന ഉപദേശം പഠിപ്പിക്കുവാൻ)''' ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്." ''
::(ആശയം വ്യക്തമായി എന്നു കരുതുന്നു). കാരണം, ''''ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതും.'''' അതുകൊണ്ട് ആശയക്കുഴപ്പം മന:പൂർവ്വമായി സൃഷ്ടിക്കുകയും ലിങ്ക് ശുദ്ധതട്ടിപ്പാണെന്നൊക്കെ ത്രിത്വം എന്ന ലേഖനം ഇത്രയും വലിപ്പത്തിൽ എഴുതിയുണ്ടാക്കിയ ലേഖകൻതന്നെ ആരോപിക്കുകയും ചെയ്യുമ്പോൾ വളരെ '''വിരോധാഭാസമായി തോന്നുന്നു'''. "ത്രീത്വം" എന്നതാണോ "ത്രിത്വം" എന്നതാണോ ശരി എന്ന താങ്കളുടെ സംശയം ദുരീകരിക്കപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ല എന്നതും ശ്രദ്ധിച്ചു. ''''ത്രീത്വം'''' എന്ന വാക്ക് ക്രൈസ്തവകൈരളിക്ക് കേട്ടുകേൾവിപോലും ഇല്ലാത്തതാണ് എന്നതും, വേദപാഠം പഠിച്ചിട്ടുള്ള കുട്ടികൾപോലും അത് ഒരിക്കലും തെറ്റിക്കാൻ സാധ്യതയില്ല എന്നതും ഒരു നഗ്നസത്യമാണ്. വേദപാഠത്തിന്റെ ബാലപാഠങ്ങൾ എങ്കിലും അഭ്യസിച്ചവർ വിക്കിയിൽ എഴുത്തുകാരായി എത്തുമ്പോൾ അനേക ക്രൈസ്തവ ലേഖനങ്ങൾ തിരുത്തി എഴുതപ്പെടുമെന്നതിനും സംശയമില്ല.
::* ദൈവം "സർവ്വവ്യാപിയാണ്" എന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് മറ്റൊരുഒരു സുഹൃത്ത് മറ്റൊരിടത്ത് എഴുതിയിരിക്കുന്നതും ശ്രദ്ധിച്ചു, ആ പദം പ്രത്യേകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും ദൈവം സർവ്വവ്യാപിയാണെന്ന് തെളിയിക്കുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. ദൈവത്തിന്"ദൈവ"ത്തിന് അങ്ങനെ ആയിരിക്കുവാനേ സാധിക്കൂ. അതുപോലെതന്നെ, ത്രിത്വം എന്ന പദം പ്രത്യേകമായി ബൈബിളിൽ ഉപയോഗിച്ചിട്ടില്ല എന്നതിനാൽ ദൈവത്വത്തിൽ മൂന്ന് ആളത്വങ്ങൾ അടങ്ങിയിരിക്കുന്നു (ത്രിയേകത്വം) എന്ന് ബൈബിൾ വെളിപ്പെടുത്തുന്ന സത്യം ഇല്ലാതാകുന്നില്ല. മുഖ്യധാരാ ക്രൈസ്തവസഭകൾ എല്ലാംതന്നെ പഠിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനപരമായ പ്രമാണമാണ് ത്രിത്വം അഥവാ ത്രിയേകത്വം എന്നത്.
::*ദൈവകേന്ദ്രീകൃതമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ 'ദൈവം' എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അക്കാലത്ത് ദൈവം ഉണ്ടായിരുന്നില്ല എന്നും വാദിക്കാൻ സാധിക്കില്ലല്ലോ. ത്രിത്വം, ത്രീയേകത്വം എന്ന പദപ്രയോഗം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പഠിപ്പിക്കുവാനായി '''ദൈവശാസ്ത്രപരമായി ഉപയോഗിക്കുന്ന പദം മാത്രമാണ്''' എന്നതും മനസ്സിലാക്കുക.
::*'''ഐസക്ക് ന്യൂട്ടൻ 'ഗുരുത്വാകർഷണ ബലം' എന്ന പദം ഉപയോഗിക്കുന്നതിനു മുമ്പും ആപ്പിൾ താഴോട്ട് തന്നെയാണ് വീണുകൊണ്ടിരുന്നതും.''' അതുകൊണ്ട് ത്രിത്വം എന്ന പദപ്രയോഗത്തെക്കുറിച്ച് നിഖ്യാ സുന്നഹദോസുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നിഖ്യാ സുന്നഹദോസിൽ വെച്ചാണ് ത്രിത്വം എന്ന ഉപദേശ വിഷയം ക്രൈസ്തവസഭയിൽ കടന്നുകൂടിയത് എന്ന് സ്ഥപിക്കാൻ ശ്രമിക്കുന്നത്, ഐസക്ക് ന്യൂട്ടൻ ഗുരുത്വാകർഷണബലം കണ്ടുപിടിക്കുന്നതുവരെ ആപ്പിൾ താഴേക്ക് വീണിരുന്നില്ല എന്ന് പറയുന്നതുപോലെയോ, കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനുമുമ്പ് അമേരിക്ക ഇല്ലായിരുന്നു എന്ന് പറയുന്നതുപോലെയോ ശുദ്ധഅസംബന്ധം ആയിരിക്കും എന്നും ഓർക്കുക.
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/901425" എന്ന താളിൽനിന്ന് ശേഖരിച്ചത്