"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
ലിങ്കിന്റെ വ്യാകരണം?
("അമേരിക്ക - കൊളംബസ് , നിഖ്യാ - ത്രിത്വം")
(ലിങ്കിന്റെ വ്യാകരണം?)
::*ദൈവകേന്ദ്രീകൃതമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ 'ദൈവം' എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അക്കാലത്ത് ദൈവം ഉണ്ടായിരുന്നില്ല എന്നും വാദിക്കാൻ സാധിക്കില്ലല്ലോ. ത്രിത്വം, ത്രീയേകത്വം എന്ന പദപ്രയോഗം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പഠിപ്പിക്കുവാനായി '''ദൈവശാസ്ത്രപരമായി ഉപയോഗിക്കുന്ന പദം മാത്രമാണ്''' എന്നതും മനസ്സിലാക്കുക.
::*'''ഐസക്ക് ന്യൂട്ടൻ 'ഗുരുത്വാകർഷണ ബലം' എന്ന പദം ഉപയോഗിക്കുന്നതിനു മുമ്പും ആപ്പിൾ താഴോട്ട് തന്നെയാണ് വീണുകൊണ്ടിരുന്നതും.''' അതുകൊണ്ട് ത്രിത്വം എന്ന പദപ്രയോഗത്തെക്കുറിച്ച് നിഖ്യാ സുന്നഹദോസുമായി ബന്ധപ്പെടുത്തി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നിഖ്യാ സുന്നഹദോസിൽ വെച്ചാണ് ത്രിത്വം എന്ന ഉപദേശ വിഷയം ക്രൈസ്തവസഭയിൽ കടന്നുകൂടിയത് എന്ന് സ്ഥപിക്കാൻ ശ്രമിക്കുന്നത്, ഐസക്ക് ന്യൂട്ടൻ ഗുരുത്വാകർഷണബലം കണ്ടുപിടിക്കുന്നതുവരെ ആപ്പിൾ താഴേക്ക് വീണിരുന്നില്ല എന്ന് പറയുന്നതുപോലെയോ, കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനുമുമ്പ് അമേരിക്ക ഇല്ലായിരുന്നു എന്ന് പറയുന്നതുപോലെയോ ശുദ്ധഅസംബന്ധം ആയിരിക്കും എന്നും ഓർക്കുക.
::*[[http://www.gotquestions.org/Malayalam/Malayalam-Trinity.html ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?]] എന്ന ലിങ്കിന്റെ വ്യാകരണം ഉൾപ്പെടെ ഇഴകീറി പരിശോദിക്കേണ്ട ആവശ്യവും ഉദിക്കുന്നില്ല, അത് മുഖ്യധാരാ ക്രൈസ്തവ വീക്ഷണം ഉൾക്കൊള്ളുന്നതും "ജോർജ്ജ് ഓർവെൽ" എന്ന വ്യക്തിയേക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽതന്നെ എഴുതപ്പെട്ടിരിക്കുന്നതും ആയതിനാലാണ് ഞാൻ ആ ലിങ്ക് നൽകിയത്.
::*എന്റെ സംവാദം താളിൽ ([[ഉപയോക്താവിന്റെ സംവാദം:Sijocalicut]])നടന്ന ത്രിയേകത്വത്തെക്കുറിച്ചുള്ള ചർച്ച താങ്കൾ മുൻകൈയ്യെടുത്ത് അവസാനിപ്പിച്ചിരുന്നില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് വിശദമാക്കുവാൻ കൂടുതൽ അവസരം ലഭിക്കുമായിരുന്നു, അതിൽ നിന്നും തെളിയിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചേർത്ത് വിവാദങ്ങൾ ഇല്ലാതെ ഈ ലേഖനം സന്തുലിതമാക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 08:51, 29 ജനുവരി 2011 (UTC)
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/901411" എന്ന താളിൽനിന്ന് ശേഖരിച്ചത്