"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലിങ്ക് ശുദ്ധതട്ടിപ്പാണ്??
വരി 15:
<br />
ഇതേതു ഭാഷയും യുക്തിയും ആണെന്നറിഞ്ഞില്ല. വാക്ക് വേദപുസ്തകത്തിൽ "'''ഉപയോഗിച്ചിട്ടില്ല'''.....'''ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം......'''". നേരു മറയ്ക്കാനും നുണ പറയാനും മാത്രമായി സൃഷ്ടിക്കപ്പെടുന്ന ഒരു ഭാഷയെക്കുറിച്ച് പ്രഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ [[ജോർജ്ജ് ഓർവെൽ]] അദ്ദേഹത്തിന്റെ '1984' എന്ന നോവലിൽ പറയുന്നുണ്ട്. 'Newspeak' എന്നോ മറ്റോ ആണ് ആ ഭാഷയ്ക്ക് അദ്ദേഹം പേരിട്ടത്. ഈ ലിങ്കിലെ ഉള്ളടക്കവും ഓർവെൽ പറഞ്ഞ ന്യൂസ്പീക്കിൽ എഴുതിയതു തന്നെ.[[ഉപയോക്താവ്:Georgekutty|Georgekutty]] 02:39, 29 ജനുവരി 2011 (UTC)
 
::'' "ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. '''(ക്രിസ്ത്യാനികൾ ത്രിത്വം എന്ന ഉപദേശം പഠിപ്പിക്കുവാൻ)''' ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്." ''
::(ആശയം വ്യക്തമായി എന്നു കരുതുന്നു). കാരണം, ''''ക്രിസ്ത്യാനികൾ പഠിപ്പിക്കുന്ന ത്രിത്വം എന്ന ഉപദേശം എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നതും.'''' അതുകൊണ്ട് ആശയക്കുഴപ്പം മന:പൂർവ്വമായി സൃഷ്ടിക്കുകയും ലിങ്ക് ശുദ്ധതട്ടിപ്പാണെന്നൊക്കെ ത്രിത്വം എന്ന ലേഖനം ഇത്രയും വലിപ്പത്തിൽ എഴുതിയുണ്ടാക്കിയ ലേഖകൻതന്നെ ആരോപിക്കുകയും ചെയ്യുമ്പോൾ വളരെ '''വിരോധാഭാസമായി തോന്നുന്നു'''. "ത്രീത്വം" എന്നതാണോ "ത്രിത്വം" എന്നതാണോ ശരി എന്ന താങ്കളുടെ സംശയം ദുരീകരിക്കപ്പെട്ടിട്ട് അധികം നാൾ ആയിട്ടില്ല എന്നതും ശ്രദ്ധിച്ചു. ''''ത്രീത്വം'''' എന്ന വാക്ക് ക്രൈസ്തവകൈരളിക്ക് കേട്ടുകേൾവിപോലും ഇല്ലാത്തതാണ് എന്നതും, വേദപാഠം പഠിച്ചിട്ടുള്ള കുട്ടികൾപോലും അത് ഒരിക്കലും തെറ്റിക്കാൻ സാധ്യതയില്ല എന്നതും ഒരു നഗ്നസത്യമാണ്. വേദപാഠത്തിന്റെ ബാലപാഠങ്ങൾ എങ്കിലും അഭ്യസിച്ചവർ വിക്കിയിൽ എഴുത്തുകാരായി എത്തുമ്പോൾ അനേക ക്രൈസ്തവ ലേഖനങ്ങൾ തിരുത്തി എഴുതപ്പെടുമെന്നതിനും സംശയമില്ല.
::*ദൈവം സർവ്വവ്യാപിയാണ് എന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല എന്ന് മറ്റൊരു സുഹൃത്ത് എഴുതിയിരിക്കുന്നതും ശ്രദ്ധിച്ചു, ആ പദം പ്രത്യേകമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും ദൈവം സർവ്വവ്യാപിയാണെന്ന് തെളിയിക്കുന്ന അനേകം തെളിവുകൾ ബൈബിളിൽ ഉണ്ട്. ദൈവത്തിന് അങ്ങനെ ആയിരിക്കുവാനേ സാധിക്കൂ.
::*ദൈവകേന്ദ്രീകൃതമായി എഴുതപ്പെട്ടിരിക്കുന്ന ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ 'ദൈവം' എന്ന പദം ഒരു പ്രാവശ്യംപോലും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് അക്കാലത്ത് ദൈവം ഉണ്ടായിരുന്നില്ല എന്നും വാദിക്കാൻ സാധിക്കില്ലല്ലോ. ത്രിത്വം, ത്രീയേകത്വം എന്ന പദപ്രയോഗം ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പഠിപ്പിക്കുവാനായി '''ദൈവശാസ്ത്രപരമായി ഉപയോഗിക്കുന്ന പദം മാത്രമാണ്''' എന്നതും മനസ്സിലാക്കുക.
::*'''ഐസക്ക് ന്യൂട്ടൻ 'ഗുരുത്വാകർഷണ ബലം' എന്ന പദം ഉപയോഗിക്കുന്നതിനു മുമ്പും ആപ്പിൾ താഴോട്ട് തന്നെയാണ് വീണുകൊണ്ടിരുന്നതും.''' അതുകൊണ്ട് ത്രിത്വം എന്ന പദപ്രയോഗത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല.
::*ആ ലിങ്കിന്റെ വ്യാകരണം ഉൾപ്പെടെ ഇഴകീറി പരിശോദിക്കേണ്ട ആവശ്യവും ഉദിക്കുന്നില്ല, അത് മുഖ്യധാരാ ക്രൈസ്തവ വീക്ഷണം ഉൾക്കൊള്ളുന്നതും "ജോർജ്ജ് ഓർവെൽ" എന്ന വ്യക്തിയേക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽതന്നെ എഴുതപ്പെട്ടിരിക്കുന്നതും ആയതിനാലാണ് ഞാൻ ആ ലിങ്ക് നൽകിയത്.
::*എന്റെ സംവാദം താളിൽ ([[ഉപയോക്താവിന്റെ സംവാദം:Sijocalicut]])നടന്ന ത്രിയേകത്വത്തെക്കുറിച്ചുള്ള ചർച്ച താങ്കൾ മുൻകൈയ്യെടുത്ത് അവസാനിപ്പിച്ചിരുന്നില്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചുള്ള മുഖ്യധാരാ ക്രൈസ്തവ വീക്ഷണത്തെക്കുറിച്ച് വിശദമാക്കുവാൻ കൂടുതൽ അവസരം ലഭിക്കുമായിരുന്നു, അതിൽ നിന്നും തെളിയിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചേർത്ത് വിവാദങ്ങൾ ഇല്ലാതെ ഈ ലേഖനം സന്തുലിതമാക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. --[[ഉപയോക്താവ്:Sijocalicut | സിജോ വർഗ്ഗീസ്, മൈക്കാവ് ]] 08:51, 29 ജനുവരി 2011 (UTC)
"https://ml.wikipedia.org/wiki/സംവാദം:ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.