"കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
[[കന്നുതെളി]] (മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയൻ കാവ്‌ അനന്യമാണ്‌. ആൽത്തറയിൽ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയൻ കാവ്‌. ആടുമാടുകളെ വീട്ടിൽ വളർത്തുന്ന ഗ്രാമീണർ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി മുണ്ടിയനുനേർച്ച നേരുന്നു.പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ [[ഹൈദരലി]] [[കോട്ട]] നിർമ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയർത്താൻ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പാറക്കല്ലുകളും സ്വരൂപിച്ചുവെപ്പിച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണർ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോൾ കോട്ടച്ചന്ത എന്ന പേരിൽ അറിയപ്പെടുന്നു.
പാലക്കാട്‌ ചിത്രീകരിച്ചിട്ടുള്ള ഒട്ടുമിക്ക മലയാളചലച്ചിത്രങ്ങൾക്കും ഈ ഗ്രാമത്തിന്റെ ഭംഗി കൂടി പകർത്താനായിട്ടുണ്ട്‌. പറളി, [[മാത്തൂർ]]‍, [[കുത്തനൂർ]]‍, [[പെരിങ്ങോട്ടുകുറിശ്ശി]], [[മങ്കര]] എന്നിവയാണ്‌ തൊട്ടടുത്ത പഞ്ചായത്തുകൾ. [[ഭാരതപ്പുഴ]] വടക്കെ അതിർത്തിയിലൂടെ ഒഴുകിപ്പോകുന്നു. [[യാക്കരപ്പുഴ|യാക്കരപ്പുഴയും]] [[കൽപ്പാത്തിപ്പുഴ]]യും ഒന്നു ചേർന്ന്‌ ഭാരതപ്പുഴയായി ഒഴുകിത്തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിയ പാലം ഭാരതപ്പുഴയ്ക്കു കുറുകെ ഇവിടെ നിർമ്മിച്ചിട്ടുള്ള മങ്കര [[കാളികാവ്‌]] പാലമാണ്‌. പാലക്കാട്‌ - ഒറ്റപ്പാലം നഗരങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ ഗതാഗത ദൈർഘ്യം ഈ പാലത്തിലൂടെയാണ്‌. എൽജിട്രെഡ്സ് ട്രെഡ്‌ഡയരക്റ്റ് ലിമിറ്റഡ്‌(ഇന്ത്യ) ലിമിറ്റഡ് [മുൻപ് : എൽജിട്രെഡ് (ഇന്ത്യ) ലിമിറ്റഡ്, ട്രെഡ്സ്ഡയരക്റ്റ് ലിമിറ്റഡ് ], സതേർൺ ഇസ്പാറ്റ്‌ ലിമിറ്റഡ്‌ എന്നിവയുടെ ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നു.
 
[[അയിലം]], [[അയ്യപ്പൻ കാവ്‌]], [[ചെമ്പൈ]], [[മേക്കനാംകുളം]] എന്നിങ്ങനെ നാല്‌ [[അഗ്രഹാരം|അഗ്രഹാരങ്ങളും]] ഇവിടെ സ്ഥിതി ചെയ്യുന്നു. വിഖ്യാതനായ വൈദ്യനാഥ ഭാഗവതരുടെ ജനന സ്ഥലം മേൽപ്പറഞ്ഞ ചെമ്പൈ (CHEMBAI)[[അഗ്രഹാരമാണ്‌]]. ചെമ്പൈ സ്മാരകവും ചെമ്പൈ വിദ്യാപീഠവും ഇവിടെയാണ്‌. എല്ലാ വർഷവും [[കുംഭമാസം|കുംഭമാസത്തിലെ]] വെളുത്ത [[ഏകാദശി|ഏകാദശിയോടനുബന്ധിച്ച്‌]] ഇവിടെ [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നു.[[ഗുരുവായൂർ|ഗുരുവായൂരിൽ]] നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിനു പുറമെയാണിത്‌. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണ്‌ [[കോട്ടായി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ]]. പ്രശസ്ത കഥാകാരൻ [[ഒ. വി. വിജയൻ|ഒ. വി. വിജയനടക്കം]] ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്‌.
"https://ml.wikipedia.org/wiki/കോട്ടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്