"കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==ക്ഷേത്ര നിർമ്മിതി==
ക്ഷേത്ര നിർമ്മാണം നടത്തിയത് ചങ്ങഴിമുറ്റം മഠത്തിലെ നമ്പൂതിരിയായിരുന്നു.<ref>ക്ഷേത്ര വെബ്സെറ്റ്</ref> ആദ്യമായി പ്രതിഷ്ഠ നടത്തി കലശം ആടിയത് മലയാള വർഷം 552-ൽ ആയിരുന്നു. വനദുർഗ്ഗാ സങ്കല്പമായതിനാൽ ക്ഷേത്ര ശ്രീകോവിലിനു മുകൾ ഭാഗം തുറന്നായാണ് നിർമ്മിച്ചിരിക്കുന്നത്. പാർശ്വമൂർത്തികളുടെ അകമ്പടിയോടെ തെച്ചിച്ചുവടിനരികിലായാണ്'''തെച്ചി''' ച്ചുവടിനരികിലായാണ് അഞ്ചരഅടി പൊക്കമുള്ള പ്രതിഷ്ഠയുള്ളത്. ദാരുകാസുരനോട് പോർക്കളത്തിൽ ഏറ്റുമുട്ടി വിജയശ്രീലാളിതയായ ഭദ്രകാളീഭാവാമാണ് പ്രതിഷ്ഠ. ദേവി വേതാളത്തിന്റെ കഴുത്തിലിരുന്ന് ഒരു കൈയ്യിൽ ദാരിക ശിരസ്സും മറുകൈയ്യിൽ രക്തപാത്രവും വലതുകൈയ്കളിൽ ദാരിക ശിരസ്സ് എടുത്ത വാളും, ശൂലവുമായി രൗദ്രഭാവമാണ് ദേവീ പ്രതിഷ്ഠ. ദേവിപ്രതിഷ്ഠ പടിഞ്ഞാറു ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
 
ശ്രീകോവിലിനു പടിഞ്ഞാറുവശത്തായി വിശാലമായ ആനക്കൊട്ടിലും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിലിൽ നിന്നുമുള്ള പടിക്കെട്ടുകൾ ഇറങ്ങിചെല്ലുന്നത് മയിൻ റോഡിലേക്കാണ്. ക്ഷേത്രത്തിനു തെക്കുവശത്തായി പാട്ടമ്പലം സ്ഥിതിചെയ്യുന്നു. ഇവിടെയാണ് മണ്ഡലക്കാലത്ത് നടത്തുന്ന കളമെഴുത്തും പാട്ടും അരങ്ങേറുന്നത്. പാട്ടമ്പലത്തിനരുകിലായി പടിഞ്ഞാറുവശത്ത് കാവിലെ കരിമ്പന നിൽക്കുന്നത്. ക്ഷേത്ര ശ്രീകോവിലിനു വടക്കു വശത്തായി മുടിപ്പുര സ്ഥിതിചെയ്യുന്നു. മുടിപ്പുരയിലാണ് പ്ലാവിതടിയിൽ നിർമ്മിച്ചിരിക്കുന്ന തിരുമുടി സൂക്ഷിച്ചിരിക്കുന്നത്. നിത്യവും വിളക്കു വെക്കുന്നതല്ലാതെ പൂജകളൊന്നും പതിവില്ല.
 
==പൂജാവിധികൾ==
ത്രികാലപൂജയാണ് കാവിൽ; ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ
 
==വിശേഷ ദിവസങ്ങൾ==
 
===മുടിയെടുപ്പ്===
ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് മുടിയെടുപ്പ് മഹോത്സവം. [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രവുമായി]] ബന്ധപ്പെടുത്തിയാണ് ഈ ഉത്സവം പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്നത്. കൽക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നതാണ് പ്രധാനം. കൊല്ലവർഷം 772 - മുതൽ <ref>ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ</ref> ഓരോ വ്യാഴവട്ടകാലങ്ങളിലും ഒരിക്കൽ ‍മാത്രം നടക്കുന്ന മുടിയെടുപ്പ്‌ അവസാനമായി നടന്നത് 2009 ഏപ്രിൽ 21-തീയതിയാണ്. അനുഷ്ഠാന വിധികളോടെയുള്ള ചടങ്ങുകൾക്കൊടുവിൽ കഥകളി വേഷമണിഞ്ഞ ഭൈരവി അർദ്ധരാത്രി ദേവിയുടെ തിരുമുടി ശിരസ്സിലേറ്റി പള്ളിവാളുമേന്തി ദാരിക നിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നു. ദേവിയും ദാരികനുമായുള്ള പോർവിളികൾക്ക് ശേഷം വാഴപ്പള്ളി മഹാക്ഷേത്രത്തിലേക്ക്‌ ഓടിമറയുന്ന ദാരികനെതേടി ദേവി (കാളി) ചെല്ലുമ്പോൾ ക്ഷേത്രത്തിൽ അത്താഴ ശ്രീബലിക്കായി ഋഷഭവാഹനമേറി വരുന്ന തിരുവാഴപ്പള്ളിതേവരെ (പിതാവിനെ) ദർശിച്ച്‌ ദേവിക്ക്‌ കോപമടങ്ങുന്നു. പിതാവിനൊപ്പം പ്രദക്ഷിണം പൂർത്തിയാക്കി, കിഴക്കേനടയിലെത്തുന്ന ദേവിക്ക്, അടുത്ത 12-വർഷത്തേക്കുള്ള ഓണപ്പുടവയും വിഷുക്കൈനീട്ടവും കൊടുത്ത് പിതാവായ [[പരമശിവൻ|തിരുവാഴപ്പള്ളി തേവർ]] അനുഗ്രഹിക്കുന്നു; തുടർന്ന് തട്ടകത്തിൽ ഊരുചുറ്റൽ. ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടുത്ത ദിവസം ഉച്ചയ്‌ക്കുശേഷം തിരികെ കൽക്കുളത്തുകാവ്‌ ക്ഷേത്ര ശ്രീകോവിലിൽ ഭഗവതിയായി തിരികെ പ്രവേശിക്കുന്നു.
 
===മീന ഭരണി===
മീന മാസത്തിലെ ഭരണി നാളാണ് ദേവിയുടെ ജന്മ നാൾ എന്നു വിശ്വസിക്കുന്നു. അന്നേ ദിവസം '''കാവടിയാട്ടം''' കീഴ്തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും കൽക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് നടത്താറുണ്ട്.
 
===മണ്ഡലക്കാലം===
വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനു 11-വരെ നടത്തുന്ന മണ്ഡല മഹോത്സവം വളരെ പ്രസിദ്ധമാണ്. വൈകുന്നേരങ്ങളിൽ ക്ഷേത്ര മതിൽക്കകം ദീപങ്ങളാൽ സമ്പന്നമായിരിക്കും. ദീപാരാധനയും, കളമെഴുത്തും പാട്ടും ഈ 41 ദിവസങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നത് മുൻ നിശ്ചയപ്രകാരമുള്ള കുടുംബക്കാർ വകയാണ്. ധനു 11-ന് (മണ്ഡലം 41-ആം ദിനം) കുമാരിപുരം ക്ഷേത്രത്തിൽ നിന്നും താലപ്പൊലി എഴുന്നള്ളത്ത് നടത്താറുണ്ട്.
===പ്രതിഷ്ഠാദിനം===
ഇടവമാസത്തിലെ പുണർതം നാളിലാണ് പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തുക പതിവുണ്ട്. ലക്ഷാർച്ചനയിൽ ബ്രഹ്മണർ മാത്രമേ പങ്കെടുക്കാറുള്ളു. പണ്ട് ലക്ഷാർച്ചനക്ക് നായകത്വം വഹിച്ചിരുന്നത് ചങ്ങഴിമുറ്റം മഠത്തിലെ കാരണവരായിരുന്നു; ഇന്ന് ആ പതിവില്ല. ലക്ഷാർച്ചന്നക്കുള്ള പുഷ്പമെഴുന്നള്ളത്ത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൽക്കുളത്തുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്