"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
=="യോഹന്നാന്റെ അല്പവിരാമം"==
യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിലെ ഒരു ഭാഗത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വസങ്കല്പവുമായി]] തെളിവായി ബന്ധപ്പെടുത്താനുള്ള ശ്രമം അതിനെ [[പുതിയനിയമം|ബൈബിളിലെ]] ഏറ്റവും വിവാദമുണർത്തിയ ശകലങ്ങളിലൊന്നാക്കി. ഈ ലേഖനത്തിലെ അവസാനാദ്ധ്യായത്തിലെ രണ്ടു വാക്യങ്ങളാണ് (5:7-8), അവയ്ക്കിടയിൽ ചേർക്കപ്പെട്ട്, പിന്നീട് "യോഹന്നാന്റെ അല്പവിരാമം" (Comma Johanneum) എന്ന പേരിൽ അറിയപ്പെട്ട ഒരു വാക്യഖണ്ഡം മൂലം പ്രസിദ്ധമായത്. ഈ വാക്യങ്ങളുടെ വിവാദമുണർത്തിയ രൂപം ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ [[ഇംഗ്ലീഷ്]] ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി. ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ [[പുതിയനിയമം|പുതിയനിയമത്തിന്റെ]] മൂലഭാഷയായ [[ഗ്രീക്ക്|ഗ്രീക്കിലുള്ള]] ചില കയ്യെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും അതിനെ താൻ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ (Received Text) പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോദ്ധാനകാല ചിന്തകൻ ഇറാസ്മസ് സമ്മർദ്ദങ്ങൾക്കു വഴങ്ങി തയ്യാറായതാണ് ജെയിംസ് രാജാവിന്റെ [[ബൈബിൾ|ബൈബിളിൽ]] അതു കടന്നു കൂടാൻ ഇടയാക്കിയതെന്ന് ബാർട്ട് എർമാൻ കരുതുന്നു.
{| class="wikitable" style="width: 75%; text-align: left;"
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്