"കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
ആവാഹിച്ച വിഗ്രഹങ്ങളെല്ലാം കുറുപ്പ് കണ്ണിമുറ്റത്ത് വീട്ടിൽ തെക്കേ അറപ്പുരയിൽ കുടിയിരുത്തി പൂജിച്ചു പോന്നു. ഏതാനും വർഷങ്ങളുടെ തുടർച്ചയായ പൂജയിൽ ദേവിക്ക് കൂടുതൽ ശക്തിപ്രാപിക്കുകയും ദേവി കണ്ണിമുറ്റം അറപ്പുരയിൽ ഇരിക്കാതെ വരികയും ചെയ്തു. ഇതു മനസ്സിലാക്കി കണ്ണിമുറ്റം കുറുപ്പും പാപ്പാടി പണിക്കരും അന്നത്തെ ദേശ പ്രഭുക്കന്മാരായ പത്തില്ലത്തിൽ പോറ്റിമാരിൽ ഒരാളായ ചങ്ങഴിമുറ്റം മഠത്തിൽ ചെല്ലുകയും കാരണവരായ നാരായത്ത് നാരായണനമ്പൂതിരിയുടെ സഹായത്താൽ കീഴ്തൃക്കോവിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ക്ഷേത്ര നിർമ്മാണം നടത്തി. കൊല്ലവർഷം 552-മാണ്ട് ഇടവ മാസത്തിൽ ദുർഗ്ഗാപ്രതിഷ്ഠയും പാർശ്വവർത്തികളായ രക്തേശ്വരിയേയും രക്തചാമുണ്ഡിയേയും പ്രതിഷ്ഠ നടത്തി. എരമല്ലൂർ ഭട്ടതിരിയാണ് അന്ന് പ്രതിഷ്ഠനടത്തി കലശാഭിഷേകം നടത്തിയത്.
 
===പുനഃപ്രതിഷ്ഠ===
കാവിലെ പ്രതിഷ്ഠയുടെ കിഴക്കു വശത്തായി നിന്നിരുന്ന പൂവവൃക്ഷം കടയറ്റു വീഴുകയും പ്രതിഷ്ഠക്കു ഭംഗംവരികയും സംഭവിച്ചു. തുടർന്ന് ശിലാവിഗ്രഹം പ്രതിഷ്ഠിക്കുകയും, അന്ന് ശിലാവിഗ്രഹം തിരുവളുപ്പാറയിൽ നിന്നും വരുത്തി ഉണ്ടാക്കിയത് പുളിമൂട്ടിൽ പുത്തൻ വീട്ടിൽ അയ്യപ്പൻ മണികണ്ഠനായിരുന്നു..<ref>കൽക്കുളത്തുകാവ്-ചങ്ങഴിമുറ്റത്തു മഠത്തിലെ താളിയോലകളിൽ; പി.കെ. സുധാകരൻ പിള്ള</ref>. ദേവിക്ക് വേതാള കണ്ഠസ്ഥിതയായി നാലുകൈകളോടുകൂടിയുള്ള ആറടിയോളം പൊക്കമുള്ള ശിലാപ്രതിഷ്ഠയും, പാർശ്വവർത്തികൾക്ക് കണ്ണാടി വിഗ്രഹവും പണിതീർക്കപ്പെട്ടു.<ref>കൽക്കുളത്തുകാവ്-ചങ്ങഴിമുറ്റത്തു മഠത്തിലെ താളിയോലകളിൽ; പി.കെ. സുധാകരൻ പിള്ള</ref>. തന്ത്രിമുഖ്യനായ എരമല്ലൂർ അഗ്നിശർമ്മൻ ഭട്ടതിരിപ്പാടായിരുന്നു അന്ന് പ്രതിഷ്ഠനടത്തി കലശമാടിയത് 1001-മാണ്ട് ഇടവമാസം 28-ആം തീയതി വ്യാഴാഴ്ച പുണർതം നക്ഷത്രത്തിലായിരുന്നു. കലശം നടന്ന വർഷം (1001) പടിഞ്ഞാറേ സോപാനപ്പടിയിൽ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. കൊല്ലവർഷം 1136-മാണ്ട് [[മുടിയേറ്റ്|മുടിയെടുപ്പ്]] നടന്ന അവസരത്തിൽ [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരിലെ]] പ്രധാനിയായിരുന്ന ചങ്ങഴിമുറ്റത്ത് മഠത്തിലെ താളിയോല ഗ്രന്ഥങ്ങൾ പുനഃചിന്തനം നടത്തുകയും അത് എഴുതിയെടുക്കുകയും ഉണ്ടായി.<ref>കൽക്കുളത്തുകാവ്-ചങ്ങഴിമുറ്റത്തു മഠത്തിലെ താളിയോലകളിൽ; പി.കെ. സുധാകരൻ പിള്ള</ref>.
 
== അവലംബം ==
<references/>
 
[[വർഗ്ഗം:കേരളത്തിലെ ദേവിക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/കൽക്കുളത്തുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്