"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
=="യോഹന്നാന്റെ അല്പവിരാമം"==
ഈ ലേഖനത്തിലെ ഒരു ഭാഗത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വസങ്കല്പവുമായി]] ബന്ധപ്പെടുത്താനുള്ള ശ്രമം അതിനെ ബൈബിളിലെ ഏറ്റവുമേറെ വിവാദമുണർത്തിയ ശകലങ്ങളിലൊന്നാക്കി. ഈ ലേഖനത്തിലെ അവസാനാദ്ധ്യായത്തിലെ 7-8 വാക്യങ്ങൾക്കിടയിൽ ചേർക്കപ്പെട്ട ഒരു വാക്യഖണ്ഡം "യോഹന്നാന്റെ അല്പവിരാമം" (Comma Johanneum) എന്ന പേരിൽ പ്രസിദ്ധമായി. ഈ വാക്യങ്ങളുടെ വിവാദമുണർത്തിയ രൂപം ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി. ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ പഴയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള ചില കയ്യെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും സമ്മർദ്ദങ്ങക്കു വഴങ്ങി അതിനെ താൻ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോദ്ധാനകാല ചിന്തകൻ ഇറാസ്മസ് തയ്യാറായതു മൂലമാണ് ജെയിംസ് രാജാവിന്റെ ബൈബിളിൽ അതു കടന്നു കൂടാൻ ഇടയായത്ന്ന്ഇടയായതെന്ന് ബാർട്ട് എർമാൻ കരുതുന്നു.
 
മിക്കവാറും[[ബൈബിൾ|ബൈബിളിന്റെ]] ആധുനിക ബൈബിൾ പതിപ്പുകൾ മിക്കവയിലും "യോഹന്നാന്റെ അല്പവിരാമം" ഒഴിവാക്കുന്നുഒഴിവാക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:
<blockquote>
എല്ലാവശവും പരിഗണിച്ചു കഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവപ്രേരിത ലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്ന കാര്യം ഉറപ്പാണെന്നും [[ത്രിത്വം|ത്രിത്വസങ്കല്പത്തിനു]] തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.<ref>{{cite news |last=Barnes |first=Albert |url=http://www.studylight.org/com/bnn/view.cgi?book=1jo&chapter=005 |title=Albert Barnes New Testament Notes |publisher=StudyLight.org |date=2007-02-07 |accessdate=2007-02-07}}</ref>
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്