"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
ഈ ലേഖനത്തിലെ ഒരു ഭാഗത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വസങ്കല്പവുമായി]] ബന്ധപ്പെടുത്താനുള്ള ശ്രമം അതിനെ ബൈബിളിലെ ഏറ്റവുമേറെ വിവാദമുണർത്തിയ ശകലങ്ങളിലൊന്നാക്കി. ഈ ലേഖനത്തിലെ അവസാനാദ്ധ്യായത്തിലെ 7-8 വാക്യങ്ങൾക്കിടയിൽ ചേർക്കപ്പെട്ട ഒരു വാക്യഖണ്ഡം "യോഹന്നാന്റെ അല്പവിരാമം" (Comma Johanneum) എന്ന പേരിൽ പ്രസിദ്ധമായി. ഈ വാക്യങ്ങളുടെ വിവാദമുണർത്തിയ രൂപം ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി. ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ പഴയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള ചില കയ്യെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും സമ്മർദ്ദങ്ങക്കു വഴങ്ങി അതിനെ താൻ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോദ്ധാനകാല ചിന്തകൻ ഇറാസ്മസ് തയ്യാറായതു മൂലമാണ് ജെയിംസ് രാജാവിന്റെ ബൈബിളിൽ അതു കടന്നു കൂടാൻ ഇടയായത്ന്ന് ബാർട്ട് എർമാൻ കരുതുന്നു.
 
മിക്കവാറും ആധുനിക ബൈബിൾ പതിപ്പുകൾ "യോഹന്നാന്റെ അല്പവിരാമത്തെഅല്പവിരാമം" ഒഴിവാക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:
<blockquote>
എല്ലാവശവും പരിഗണിച്ചു കഴിയുമ്പോൾകഴിഞ്ഞപ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവനിവേശിതലിഖിതങ്ങളുടെദൈവപ്രേരിത ലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്ന കാര്യം ഉറപ്പാണെന്നും [[ത്രിത്വം|ത്രിത്വസങ്കല്പത്തിനു]] തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.<ref>{{cite news |last=Barnes |first=Albert |url=http://www.studylight.org/com/bnn/view.cgi?book=1jo&chapter=005 |title=Albert Barnes New Testament Notes |publisher=StudyLight.org |date=2007-02-07 |accessdate=2007-02-07}}</ref>
</blockquote>
 
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്