"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പുസ്തകങ്ങളിൽ ഒന്നാണ് '''യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം'''. "1 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പ്രാദേശിക ക്രിസ്തീയസഭകളേയോ വ്യക്തികളേയൊ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 സന്ദേശരചനകളുടേതായി, [[പുതിയനിയമം|പുതിയനിയമത്തിലുള്ള]] "[[കാതോലിക ലേഖനങ്ങൾ]]" എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. [[പുതിയനിയമം|പുതിയനിയമത്തിലെ]] നാലാമത്തെ സുവിശേഷത്തിന്റേയും, ഇതേപേരുമായി ബന്ധപ്പെട്ട മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി അറിയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ' യോഹന്നാന്റെ രചനയായി ക്രിസ്തീയപാരമ്പര്യം ഇതിനെ കണക്കാക്കുന്നു. എഫേസോസിൽ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലായിരിക്കണം ഇതിന്റെ രചന നടന്നത്.<ref name ="Harris 1 John">Harris, Stephen L., Understanding the Bible (Palo Alto: Mayfield, 1985) "1 John," p. 355-356</ref> യേശു "മാംസരൂപത്തിൽ"(in the flesh) ലോകത്തിൽ പ്രത്യക്ഷപ്പെട്ടില്ല; യേശുവിന്റെ ആത്മാവു മാത്രമാണ് കാണപ്പെട്ടത് എന്ന വിരുദ്ധപ്രബോധനത്തെ നേരിടാനാണ് ഇതെഴുതപ്പെട്ടത്. യഥാർത്ഥ പ്രബോധകന്മരെ ക്രിസ്ത്യാനികൾക്ക് എങ്ങനെ തിരിച്ചറിയാനാകും എന്നു ലേഖകൻ വിശദീകരിക്കുന്നു: സദാചാരനിഷ്ഠ, മാംസമായി അവതരിച്ച യേശുവിനെക്കുറിച്ചുള്ള പ്രഘോഷണം, സ്നേഹം എന്നിവയാണ് ആധികാരികതയുള്ള പ്രബോധകന്മാരുടെ തിരിച്ചറിവ്.<ref name ="Harris 1 John"/>
 
==കർതൃത്വം==
സുവിശേഷകനായ യോഹന്നാൻ വയോവൃദ്ധനായിരിക്കെ എഫേസോസിൽ വച്ച് നിർവഹിച്ച രചനയാണിതെന്നാണ് പരമ്പരാഗതമായ വിശ്വാസം. യോഹന്നാന്റെ സുവിശേഷവും, യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങളും എഴുതിയ വ്യക്തിയുടെ തന്നെ രചനയാണിതെന്ന് ലേഖനത്തിന്റെ ഉള്ളടക്കം, ഭാഷ, സങ്കല്പലോകം എന്നിവ വ്യക്തമാക്കുന്നു.<ref name ="Harris 1 John"/> എന്നാൽ അപ്പസ്തോലനായ യോഹന്നാൻ അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ ഒന്നിന്റേയും കർത്താവല്ലെന്ന് ആധുനിക ബൈബിൾ പണ്ഡിതന്മാരിൽ വലിയൊരുഭാഗം വിശ്വസിക്കുന്നു.<ref>"പുരാതനപാരമ്പര്യമനുസരിച്ച് നാലാമത്തെ സുവിശേഷം, വെളിപാടു പുസ്തകം, യോഹന്നാന്റെ പേരിലുള്ള മൂന്നു സുവിശേഷങ്ങൾ എന്നിവയുടെ കർത്താവ് അപ്പസ്തോലനായ യോഹന്നാനാണെങ്കിലും, അവയിലൊന്നും അദ്ദേഹത്തിന്റെ രചനയല്ലെന്നു പല ആധുനികപണ്ഡിതന്മാരും കരുതുന്നു." [[Stephen L Harris|Harris, Stephen L.]], ''Understanding the Bible'' (Palo Alto: Mayfield, 1985) പുറം 355</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്