"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|First Epistle of John}}
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ അന്തിമഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] പുസ്തകങ്ങളിൽ ഒന്നാണ് '''യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം'''. "1 യോഹന്നാൻ" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. പ്രാദേശിക ക്രിസ്തീയസഭകളേയോ വ്യക്തികളേയൊ ഉദ്ദേശിച്ചല്ലാതെ എഴുതപ്പെട്ട 7 സന്ദേശരചനകളുടേതായി, [[പുതിയനിയമം|പുതിയനിയമത്തിലുള്ള]] "[[കാതോലിക ലേഖനങ്ങൾ]]" എന്ന വിഭാഗത്തിലെ ഒരു രചനയാണിത്. [[പുതിയനിയമം|പുതിയനിയമത്തിലെ]] നാലാമത്തെ സുവിശേഷത്തിന്റേയും, ഇതേപേരുമായി ബന്ധപ്പെട്ട മറ്റു രണ്ടു ലേഖനങ്ങളുടേയും കർത്താവായി അറിയപ്പെടുന്ന യേശുവിന്റെ 'പ്രിയശിഷ്യൻ' യോഹന്നാന്റെ രചനയായി ക്രിസ്തീയപാരമ്പര്യം ഇതിനെ കണക്കാക്കുന്നു. എഫേസോസിൽ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലായിരിക്കണം ഇതിന്റെ രചന നടന്നത്.<ref name ="Harris 1 John">Harris, Stephen L., Understanding the Bible (Palo Alto: Mayfield, 1985) "1 John," p. 355-356</ref> യേശു "മാംസരൂപത്തിൽ"(in the flesh) ലോകത്തിൽ പ്രത്യക്ഷപ്പെട്ടില്ല; യേശുവിന്റെ ആത്മാവു മാത്രമാണ് കാണപ്പെട്ടത് എന്ന വിരുദ്ധപ്രബോധനത്തെ നേരിടാനാണ് ഇതെഴുതപ്പെട്ടത്. യഥാർത്ഥ പ്രബോധകന്മരെ ക്രിസ്ത്യാനികൾക്ക് എങ്ങനെ തിരിച്ചറിയാനാകും എന്നു ലേഖകൻ വിശദീകരിക്കുന്നു: സദാചാരനിഷ്ഠ, മാംസമായി അവതരിച്ച യേശുവിനെക്കുറിച്ചുള്ള പ്രഘോഷണം, സ്നേഹം എന്നിവയാണ് ആധികാരികതയുള്ള പ്രബോധകന്മാരുടെ തിരിച്ചറിവ്.<ref name ="Harris 1 John"/>
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്