"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
1920 ഏപ്രിൽ 23-ന് മുസ്തഫ കമാലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാൻഡ് നാഷണൽ അസംബ്ലി, അങ്കാറയിൽ സമ്മേളീച്ച് പുതിയ ഭരണഘടനക്ക് അംഗീകരം നൽകി. സ്വയം നിർണയാവകാശത്തിനും, ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തിനും ഊന്നൽ നൽകിയ ഈ ഭരണഘടന, ജി.എൻ.എയെ ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായും നിയമനിർമ്മാണത്തിന്റേയും നിർവഹണത്തിന്റേയും അധികാരിയായും ചുമതലപ്പെടുത്തി. പിൽക്കാലത്ത് നിയമങ്ങൾ ഇസ്ലാമിനനുയോജ്യമാണെന്ന് ഉറപ്പുവരുത്താൻ മതപണ്ഡിതർക്ക് പ്രാമുഖ്യമുള്ള ഒരു ശരി അത്ത് സമിതിയേയും പാർലമെന്റ് നിയമിച്ചു. മുൻ കാലത്തേതുപോലെ ശരി അത്ത് മന്ത്രിയുടെ സ്ഥാനവും നിലനിർത്തി.
 
തുർക്കി സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ഒപ്പുവക്കപ്പെട്ട 1923-ലെ ലോസന്ന ഉടമ്പടിയിലൂടെ തുർക്കിയുടെയും ജി.എൻ.എയുടേയും സ്വയംഭരണം അംഗീകരിക്കപ്പെട്ടു. ഇത് ഓട്ടൊമൻ സാമ്രാജ്യത്തിനും അന്ത്യം കുറിച്ചു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=71|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
1923 ഒക്ടോബർ 29-ന് ജി.എൻ.എ ഭരണഘടനയിൽ ഭേദഗതി വരുത്തുകയും രാജ്യത്തെ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പബ്ലികിന്റെ തലവനെ തിരഞ്ഞെടുക്കാനുള്ള അധികാരവും ജി.എൻ.എക്കായി. [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കമാലിനെ]], രാജ്യത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു. പതിനഞ്ചുവർഷങ്ങൾക്കു ശേഷം കമാലിന്റെ മരണം വരെ ഓരോ നാലുവർഷം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=71-72|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്