"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
സൽപ്രവർത്തികളുടെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന രണ്ടാം അദ്ധ്യായത്തിലെ രണ്ടാം പകുതിയുടെ(2:14-26) വെളിച്ചത്തിൽ, പ്രവൃത്തികളുടെ ബലത്തിലല്ലാതെ, വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] നിലപാടിനു വിരുദ്ധമാണ് ഈ ലേഖനത്തിലെ പ്രബോധനം എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷസാരം ഉൾക്കൊള്ളുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളുമായുള്ള താരതമ്യത്തിൽ യാക്കോബ് എഴുതിയ ലേഖനം വൈക്കോൽ നിറഞ്ഞതാണെന്ന് (full of straw) പ്രൊട്ടസ്റ്റന്റ് നവീകരണനായകൻ [[മാർട്ടിൻ ലൂഥർ]] വിമർശിച്ചിട്ടുണ്ട്.<ref name = "petty"/>
 
എന്നാൽ ഈ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളതല്ലെന്നും പ്രവൃത്തികൾ എന്നതു കൊണ്ട് പൗലോസും യാക്കോബും ഉദ്ദേശിക്കുന്നത് ഒരു കാര്യമല്ലെന്നറിഞ്ഞാൽ വൈരുദ്ധ്യം അപ്രത്യക്ഷമാകുമെന്നുംഅപ്രത്യക്ഷമാകുമെന്നു പീറ്റർ ഡേവിഡ്സ് വാദിക്കുന്നു. പൗലോസ് സൂചിപ്പിച്ച പ്രവൃത്തികൾ യഹൂദനിയമപ്രകാരമുള്ള അനുഷ്ഠാനങ്ങളായിരുന്നെന്നും യാക്കോബിന്റെ സങ്കല്പത്തിലെ പ്രവൃത്തികൾ പരസ്നേഹപ്രവൃത്തികളായിരുന്നെന്നും വിശദീകരിക്കുന്ന ഈ ലേഖകൻ, ഉചിതമായ പ്രവൃത്തികളിലേക്കു നയിക്കാത്ത വിശ്വാസം മൃതമാണ് എന്ന യാക്കോബിന്റെ പ്രസ്താവനയോട് പൗലോസ് യോജിക്കുമായിരുന്നു എന്നു വാദിക്കുന്നു.<ref name = "oxford"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/900514" എന്ന താളിൽനിന്ന് ശേഖരിച്ചത്