"കുച്ചിപ്പുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kn:ಕೂಚಿಪೂಡಿ (Kuchipudi)
(ചെ.) യന്ത്രം: നിലവിലില്ലാത്ത Kuchipudi1.Gif എന്ന ചിത്രം ഒഴിവാക്കുന്നു
വരി 18:
 
== കുച്ചിപ്പുടി അന്നും ഇന്നും ==
<!--[[ചിത്രം:Kuchipudi1.gif|thumb|200px]]
-->
ആദ്യകാലങ്ങളിൽ കുച്ചിപ്പുടി നൃത്തനാടകം തുറന്ന വേദികളിലാണ് അവതരിപ്പിച്ചിരുന്നത്. സൂത്രധാരൻ രംഗത്തെ നിയന്ത്രിച്ചിരുന്നു. കഥയുടെ രത്നച്ചുരുക്കം സൂത്രധാരൻ പ്രാരംഭത്തിൽ സദസ്യർക്ക് നൽകിയിരുന്നു. വേഷവിധാനങ്ങളോടെ ചുവടുവച്ച് നൃത്തം ചെയ്തിരുന്ന സൂത്രധാരൻ ഒരു ദണ്ഡുകൊണ്ട് രംഗക്രിയകൾ നിയന്ത്രിച്ചിരുന്നു. ഓരോ കഥാപാത്രവും പാത്രസ്വഭാവം വ്യക്തമാക്കുന്നു. പാട്ട് പാടി താളം ചവിട്ടിയാണ് രംഗപ്രവേശം ചെയ്തിരുന്നത്. ഹാസ്യപ്രകടനത്തിലൂടെ സദസ്യരെ രസിപ്പിച്ച വിദൂഷക വേഷങ്ങളുമുണ്ട്. സൂത്രധാരൻ കർണ്ണാടകസംഗീതജ്ഞനായിരിക്കണം. നട്ടുവാങ്കം പറയാനുള്ള കഴിവുണ്ടായിരിക്കുകയും വേണം. ഇപ്പോൾ സൂത്രധാരൻ സം‌വിധായകനായി വാദ്യക്കാർക്കൊപ്പം ഇരിക്കുന്നു. വയലിൻ, തംബുരു, ഹർമ്മോണിയം, ഫ്ളൂട്ട്, മൃദംഗം എന്നീ വാദ്യങ്ങൾ കുച്ചിപ്പുടിക്ക് ഉപയോഗിക്കുന്നു. സന്ദർഭാനുസരണമുള്ള രസോദീപനത്തിനു സഹായിക്കുന്നതാണ് രാഗതാളങ്ങൾ. വേഷവിധാനങ്ങൾ വളരെ ലളിതമാണ്. സത്യഭാമയുടെ വേഷം വർണ്ണശബളമാണ്. കുച്ചിപ്പുടിയുടെ രസം ശൃംഗാരമാണെങ്കിലും അതിൽനിന്ന് ലഭിക്കുന്ന അനുഭൂതി ഭക്തിയാണ്.
 
"https://ml.wikipedia.org/wiki/കുച്ചിപ്പുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്