"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== രൂപീകരണം ==
[[പ്രമാണം:MustafaKemalAtaturk.jpg|thumb|[[മുസ്തഫ കമാൽ അത്താത്തുർക്ക്]]]]
[[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കി]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] പരാജയപ്പെട്ടതിനു ശേഷം, സാമ്രാജ്യത്തിൽ നിന്നും നഷ്ടപ്പെട്ട അറബ് പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശത്തിനും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളെ അവിഭാജ്യമായി നിലനിർത്താനും ഓട്ടൊമൻ പാർലമെന്റ് 1920 ഫെബ്രുവരിയിൽ ആവശ്യമുയർത്തി. എന്നാൽ [[സഖ്യകക്ഷികൾ]] ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന [[ഇസ്താംബൂൾ|ഇസ്താംബൂളിന്റെ]] നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. ഓട്ടൊമൻ സുൽത്താൻ-ഖലീഫ [[മെഹ്മെത് ആറാമൻ]] ഇതിന്‌ മൗനാനുവാദം നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കപ്പെട്ടു. പിന്നീട് 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
 
Line 10 ⟶ 11:
 
തുർക്കി സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് സഖ്യകക്ഷികളുമായി ഒപ്പുവക്കപ്പെട്ട 1923-ലെ ലോസന്ന ഉടമ്പടിയിലൂടെ തുർക്കിയുടെയും ജി.എൻ.എയുടേയും സ്വയംഭരണം അംഗീകരിക്കപ്പെട്ടു. ഇത് ഓട്ടൊമൻ സാമ്രാജ്യത്തിനും അന്ത്യം കുറിച്ചു.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=71|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്