"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:TBMM interior.jpg|right|thumb|ഗ്രാൻഡ് നാഷണൽ അസ്സെംബ്ലി മന്ദിരത്തിന്റെ അകം]]
[[തുർക്കി]] റിപ്പബ്ലിക്കിലെ നിയമനിർമ്മാണസഭ അഥവാ പാർലമെന്റാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി (ജി.എൻ.എ.) ({{lang-tr|Türkiye Büyük Millet Meclisi}}). പാർലമെന്റ് എന്നർത്ഥമുള്ള മെജ്ലിസ് എന്ന പേരിൽ മാത്രമയും അറിയപ്പെടുന്നു. ഒന്നാം ലോകമഹായുദ്ധാനന്തരമുള്ള തുർക്കി സ്വാതന്ത്ര്യയുദ്ധകാലത്ത്, 1920 [[മാർച്ച് 19]]-ന് [[മുസ്തഫ കമാൽ അത്താത്തുർക്ക്]] ആണ് [[അങ്കാറ]] കേന്ദ്രമാക്കി ജി.എൻ.എയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഏപ്രിൽ 23-ന് ജി.എൻ.എയുടെ ആദ്യസമ്മേളനം നടന്നു.
 
== രൂപീകരണം ==
[[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ തുർക്കി]] [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] പരാജയപ്പെട്ടതിനു ശേഷം, സാമ്രാജ്യത്തിൽ നിന്നും നഷ്ടപ്പെട്ട അറബ് പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശത്തിനും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളെ അവിഭാജ്യമായി നിലനിർത്താനും ഓട്ടൊമൻ പാർലമെന്റ് 1920 ഫെബ്രുവരിയിൽ ആവശ്യമുയർത്തി. എന്നാൽ [[സഖ്യകക്ഷികൾ]] ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന [[ഇസ്താംബൂൾ|ഇസ്താംബൂളിന്റെ]] നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. ഓട്ടൊമൻ സുൽത്താൻ-ഖലീഫ [[മെഹ്മെത് ആറാമൻ]] ഇതിന്‌ മൗനാനുവാദം നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കപ്പെട്ടു. പിന്നീട് 1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്