"പത്രോസ് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== കാനോനികത==
പുതിയനിയമസംഹിതയിലെ ഇതുൾപ്പെട്ടത്ലേഖനം പുതിയനിയമസംഹിതയിൽ ഉൾപ്പെട്ടത് തീരെ എതിർപ്പില്ലാതെയല്ല; എങ്കിലും, "ഇതിന്റെ ആധികാരികതയെക്കുറിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങൾ ഒരിക്കൽഒരിക്കലും അതിന്റെ സമ്പൂർണ്ണമായ തിരസ്കാരത്തോളം എത്തിയില്ല."<ref name="Donald Guthrie 1990 p. 806">Donald Guthrie, ''Introduction to the New Testament'' 4th ed. (Leicester: Apollos, 1990), p. 806.</ref> ഇതിന്റെ കർതൃത്വത്തെക്കുറിച്ചുള്ള സന്ദേഹത്തിന്റെ ഏറ്റവും പുരാതനമായ രേഖ അവശേഷിപ്പിച്ചിട്ടുള്ളത് ക്രി.വ. മൂന്നാം നൂറ്റാണ്ടിൽ [[ഒരിജൻ|ഒരിജനാണ്]]. അദ്ദേഹം പോലും ഈ സന്ദേഹങ്ങൾ വിശദീകരിക്കുകയോ അവ എവിടെ നിന്നായിരുന്നെന്നോ എത്ര തീവ്രമായിരുന്നെന്നോ സൂചിപ്പിക്കുകയോ ചെയ്തില്ല. "അതിനാൽ അദ്ദേഹം ഈ സന്ദേഹങ്ങളെ ഗൗരവമായെടുത്തില്ലെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇതു പൊതുവേ ആധികാരികമായി കരുതപ്പെട്ടിരുന്നെന്നും അനുമാനിക്കാവുന്നതാണ്." <ref name="Donald Guthrie 1990 p. 806"/> തന്റെ രചനകളിൽ മറ്റൊരിടത്തെ [[ഒരിജൻ|ഒരിജന്റെ]] അഭിപ്രായം ഇതിന്റെ ആധികാരികതയെ പിന്തുണയ്ക്കുന്നതായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.<ref>M. R. James, ‘The Second Epistle General of St. Peter and the General Epistle of St. Jude’, in, ''Cambridge Greek Testament'' (1912), p. xix; cf. Origen, ''Homily in Josh''. 7.1.</ref> ഒരിജന്റെ കാലത്തിനു മുൻപ് ഇതെങ്ങനെ വിലയിരുത്തപ്പെട്ടു എന്നു തീരുമാനിക്കാൻ രേഖകളില്ല;<ref>Donald Guthrie, ''Introduction to the New Testament'' 4th ed. (Leicester: Apollos, 1990), p. 807.</ref> അപ്പസ്തോലിക സഭാപിതാക്കന്മാരുടെ രചനകളിൽ ഇതിൽ നിന്നുള്ള ഉദ്ധരണികളുടെ ശ്രദ്ധേയമായ കുറവുണ്ട്. എങ്കിലും അലക്സാണ്ഡ്രിയയിലെ ക്ലെമന്റ് (മരണം. ക്രി.വ. 211-നടുത്ത്), അന്ത്യോഖ്യയിലെ തിയോഫിലസ്, (മരണം ക്രി.വ.183-നടുത്ത്), 'ആഥൻസുകാരൻ' അരിസ്റ്റൈഡ്സ് (മരണം: ക്രി.വ. 134-നടുത്ത്), പോളികാർപ്പ് (മരണം ക്രി.വ. 155), 'രക്തസാക്ഷി' ജസ്റ്റിൻ (മരണം ക്രി.വ. 165) തുടങ്ങിയവരുടെ രചനകളിൽ<ref>C. Bigg, ‘The Epistle of St Peter and Jude’, in ''International Critical Commentary'' (1901), pp. 202-205; R. E. Picirilli, ‘Allusions to 2 Peter in the Apostolic Fathers’, in ''Journal for the Study of the New Testament'' 33 (1988), pp. 57-83; J. W. C. Wand, ''The General Epistles of St. Peter and St. Jude'' (1934), p. 141.</ref>ഇതിനോടുള്ള ആശ്രയമോ ഇതിന്റെ സ്വാധീനമോ കാണുന്നവരുണ്ട്. സഭാചരിത്രകാരൻ [[കേസറിയായിലെ യൂസീബിയസ്]] (275 – 339) തന്റെ സഭാചരിത്രത്തിൽ ഇതിന്റെ ആധികാരികതയെക്കുറിച്ച് സന്ദേഹം രേഖപ്പെടുത്തി. അത്തരം സന്ദേഹത്തിന്റെ നേരിട്ടുള്ള ആദ്യരേഖ അദ്ദേഹത്തിന്റേതാണെങ്കിലും, ഭൂരിപക്ഷവും ഇതിന്റെ ആധികാരികതയെ പിന്തുണക്കുന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നു.<ref>[[കേസറിയായിലെ യൂസീബിയസ്|യൂസീബിയസിന്റെ]] സഭാചരിത്രം മൂന്നാം പുസ്തകം 4:3 Dorset പ്രസാധനം(പുറം 108) "പത്രോസിന്റെ പേരിൽ അറിയപ്പെടുന്ന ലേഖനങ്ങളിൽ ആദ്യത്തേതിനെ പിതാക്കന്മാർ ആധികാരികമായി കണക്കാക്കുകയും ഉദ്ധരിക്കുകയും ചെയ്തു. പത്രോസിന്റെ പേരിലുള്ള രണ്ടാമത്തെ ലേഖനം ആധികാരികമല്ലെന്നാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ പലരും അതിനെ മതിക്കുകയും മറ്റു വിശുദ്ധലിഖിതങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു."</ref> [[ജെറോം|ജെറോമിന്റെ]] കാലം (346-420) ആയപ്പോൾ അത് കാനോനികമായി മിക്കവാറും അംഗീകരിക്കപ്പെട്ടിരുന്നു. <ref>Donald Guthrie, ''Introduction to the New Testament'' 4th ed. (Leicester: Apollos, 1990), pp. 808-809, though the exception of the Syrian canon is noted, with acceptance occurring sometime before 509; cf. Jerome, ''[[De Viris Illustribus (Jerome)|De Viris Illustribus]]'' chapter 1.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പത്രോസ്_എഴുതിയ_രണ്ടാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്