"ഫോറൻസിക് മെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൈദ്യശാസ്ത്രം ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 2:
മരണകാരണം അറിയുന്നതിലേക്കായി മൃതദേഹപരിശോധന നടത്തുന്ന വൈദ്യശാസ്ത്രശാഖയാണു '''''ഫോറൻസിക് മെഡിസിൻ''''' (Forensic Medicine). സമിതി അഥവാ ഫോറം എന്ന് അർത്ഥം വരുന്ന ഫോറൻസിസ് (forēnsis) എന്ന ലത്തീൻ പദത്തിൽ നിന്നാണു ഫോറൻസിക് എന്ന വാക്കുണ്ടായത്. ഫോറൻസിക് പതോളജി, ഫോറൻസിക് സയൻസ് എന്നീ പേരുകളിലും ഈ ശാസ്ത്രശാഖ അറിയപ്പെടുന്നുണ്ട്. ഈ ശാഖയിലെ വിദഗ്ദ്ധർ ''ഫോറൻസിക് സർജൻ'' എന്നു വിളിക്കപ്പെടുന്നു. മരണകാരണം അറിയുന്നതിലേക്കായി നടത്തുന്ന മൃതദേഹപരിശോധനയെ സാമാന്യഭാഷയിൽ ''പ്രേതപരിശോധന'' എന്നും വൈദ്യശാസ്ത്രസംജ്ഞകളിൽ ''ഓട്ടോപ്സി'' (Autopsy) അല്ലെങ്കിൽ ''നെക്രോപ്സി'' (Necropsy) എന്നും വിളിക്കപ്പെടുന്നു. അജ്ഞാത ജഡങ്ങൾ തിരിച്ചറിയുന്നതിനു വേണ്ടിയും മൃതദേഹപരിശോധന നടത്താറുണ്ട്. ക്രിമിനൽ നിയമങ്ങൾക്കനുസൃതമായി നടത്തുന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം അന്വേഷണോദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതനുസരിച്ചാണു സാധാരണമായി മൃതദേഹപരിശോധന നടത്തുന്നത്.
 
==ഇന്ത്യയിൽ==
എം.ബി.ബി.എസ് ബുരുദധാരികൾക്ക് മൂന്നു വർഷത്തെ ഉപരിപഠനത്തിനു ശേഷമാണു എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി ആയി ഫോറൻസിക് മെഡിസിനിൽ ബിരുദാനന്തരബിരുദം നൽകുന്നത്. ഈ രംഗത്തെ വിദഗ്ദ്ധർ അധികവും ഏതെങ്കിലും മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് മെഡിസിൻ വകുപ്പുകളിലാണു പ്രവർത്തിച്ചു വരുന്നത്.
[[ar:أدلة جنائية]]
[[bg:Съдебна медицина]]
"https://ml.wikipedia.org/wiki/ഫോറൻസിക്_മെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്