"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,058 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
പരീക്ഷണങ്ങളും പ്രലോഭനങ്ങളുമെന്ന പൊതുപ്രമേയത്തെ ആധാരമാക്കി എഴുതപ്പെട്ട ഈ ലേഖനം ക്ഷമാപൂർവമായ സ്ഥൈരം ഉപദേശിക്കുകയും പാപമുക്തരായിരുന്ന് യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
 
ക്രിസ്തീയജീവിതത്തിന്റെ പ്രായോഗികബാദ്ധ്യതകളെക്കുറിച്ച് വായനക്കാരെ ലേഖകൻ ഓർമ്മിപ്പിക്കുന്നു. അദ്ദേഹം മുന്നറിയിപ്പു തരുന്ന തിന്മകൾ, ബഹ്യാനുഷ്ഠാനങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന മതപരമായ '''ഔപചാരികത'''(1:27), ആത്മീയതീഷ്ണതയുടെ കപടവേഷം ധരിച്ച '''മതഭ്രാന്ത്'''(1:20), പാപത്തിന്റെ ഉത്തരവാദിത്വം ദൈവത്തിൽ വച്ചുകെട്ടുന്ന '''വിധിവാദം'''(1:13), ധനവാന്മാരുടെ തീരാശാപമായ '''ഔദാര്യമില്ലായ്മ'''(2:2), വാക്കുകൾക്കു വിലകല്പിക്കാത്ത '''കാപട്യം'''(3:2-12), '''പക്ഷപാതം'''(3:14), '''പരദൂഷണം''' (4:11), '''വീമ്പ്'''(4:16), '''പരപീഡനം''' (5:4) തുടങ്ങിയവയാണ്. ലേഖകൻ പ്രധാനമായും പഠിപ്പിക്കുന്ന പാഠം ക്ഷമയുടേതാണ്: പരീക്ഷണങ്ങളിലെ ക്ഷമ (1:2), സൽപ്രവർത്തികളിൽ ക്ഷമ (1:22-25), പ്രകോപനങ്ങളിൽ ക്ഷമ (3:17), അതിക്രമങ്ങളിൽ ക്ഷമ (5:7), പീഡനങ്ങളിൽ ക്ഷമ (5:10). എല്ലാ തിന്മകൾക്കും കണക്കു പറയേണ്ടി വരുന്ന യേശുവിന്റെ രണ്ടാം വരവ് ആസന്നമാണെന്ന പ്രതീക്ഷയാണ് ക്ഷമയുടെ അടിസ്ഥാനം(5:8).
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/898887" എന്ന താളിൽനിന്ന് ശേഖരിച്ചത്