"യാക്കോബ്‌ എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==രചനാജനുസ്സ്==
സന്ദേശരചന എന്ന അർത്ഥത്തിൽ ലേഖനം എന്നു വിളിക്കപ്പെടുന്നെങ്കിലും പരക്കെയുള്ള വായനയ്ക്കായി വിതരണം ചെയ്യപ്പെട്ട ഒരു ജ്ഞാനസാഹിത്യഗ്രന്ഥം (wisdom literature) ആയി ഇതിനെ കണക്കാക്കുന്നതാവും ഉചിതം. [[തനക്ക്|എബ്രായബൈബിളിലെ]] [[സുഭാഷിതങ്ങൾ|സുഭാഷിതങ്ങളേയും]] [[അപ്പോക്രിഫ|അപ്പോക്രിഫയിലെ]] സിറാക്കിന്റെ പുസ്തകത്തേയും പോലെ പാരമ്പര്യസിദ്ധമായ ധാർമ്മാനുശാസങ്ങളും സിദ്ധാന്തങ്ങളും അടങ്ങുന്നതിനാൽ ഇതിനെ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒരു ജ്ഞാനസാഹിത്യരചനയായി കണക്കാക്കാം.<ref>Sophie Laws (1993). "The Letter of James". in Wayne A. Meeks et al. The HarperCollins Study Bible: New Revised Standard Version, with the Apocryphal/Deuterocanonical Books. New York: HarperCollins, p. 2052</ref> ഇതിൽ പരിഗണിക്കപ്പെടുന്ന വിഷയങ്ങൾ അനേകവും ബഹുതരവുമാണെന്ന് കത്തോലിക്കാവിജ്ഞാനകോശം ചൂണ്ടിക്കാണിക്കുന്നു; "ഒരു വിഷയത്തിന്റെ പരിഗണനയ്ക്കിടെ ലേഖകൻ പെട്ടന്ന് മറ്റൊന്നിലേക്കു ചുവടു മാറ്റുകയും താമസിയാതെ വീണ്ടും പഴയതിലേക്കു മടങ്ങുകയും ചെയ്യുന്നു."<ref>കത്തോലിക്കാവിജ്ഞാനകോശം [http://www.newadvent.org/cathen/08275b.htm യാക്കോബിന്റെ ലേഖനം]</ref>
==ഉള്ളടക്കം==
 
യുണൈറ്റഡ് ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച "ഗ്രീക്ക് പുതിയനിയമം"<ref>Fourth Revised Edition, 1993</ref> ഈ ലേഖനത്തിന്റെ ഉള്ളടക്കത്തെ താഴെ പറയും വിധം വിഭജിച്ചിരിക്കുന്നു:
{|
|
|valign|
*''അഭിവാദനം'' (1:1)
*''വിശ്വാസവും ജ്ഞാനവും'' (1:2-8)
*''ദാരിദ്യവും സമ്പത്തും'' (1:9-11)
*''പരീക്ഷണങ്ങളും പ്രലോഭനങ്ങളും'' (1:12-18)
*''വചനം കേൾവിയിലും പ്രവൃത്തിയിലും'' (1:19-27)
*''പക്ഷപാതത്തിനെതിരെയുള്ള മുന്നറിയിപ്പ്'' (2:1-13)
*''വിശ്വാസവും പ്രവൃത്തിയും'' (2:14-26)
|valign|
*''നാവ്'' (3:1-12)
*''ഉന്നതത്തിൽ നിന്നുള്ള ജ്ഞാനം'' (3:13-18)
*''ലോകപ്രേമം'' (4:1-10)
*''സഹോദരനെ വിധിക്കരുത്'' (4:11-12)
*''വീമ്പു പറയരുത്'' (4:13-17)
*''ധനവാന്മാർക്ക് മുന്നറിയിപ്പ്'' (5:1-6)
*''ക്ഷമയോടെയുള്ള പ്രാർത്ഥന'' (5:7-20)
|}
 
==അവലംബം==
"https://ml.wikipedia.org/wiki/യാക്കോബ്‌_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്