"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ശൈലി ==
ഈ ലേഖനം ബോധപൂർവം നിർവഹിക്കപ്പെട്ട ഒരു സാഹിത്യരേഖയാണ്. ഇതിലെ യവനഭാഷയുടെ 'ശുദ്ധി' അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനെ ആകർഷിച്ചിരുന്നുവെന്ന് സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്]] സാക്ഷ്യപ്പെടുത്തുന്നു. പൗലോസിന്റെ രചനയായി ഇതിനെ കരുതിയ ക്ലെമന്റ്, യഹൂദർക്കു വേണ്ടി എബ്രായ ഭാഷയിൽ പൗലോസ് ഇതു രചിക്കുകയും പിന്നീട് സുവിശേഷകനായ ലൂക്കാ യവനഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തതായി കരുതി. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിൽ നിന്ന് ഇതിനുള്ള വ്യതിരിക്തത മനസ്സിലാക്കാൻ അറിവുള്ള നിരൂപകർക്കൊക്കെ സാധിക്കുമെന്ന [[ഒരിജൻ|ഒരിജന്റെ]] സാക്ഷ്യവും [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] രേഖപ്പെടുത്തുന്നു. ഇതിന്റെ ആശയം പൗലോസിന്റേതായിരിക്കാമെങ്കിലും വാക്കുകൾ മറ്റാരുടേതോ ആണെന്നും ഇതെഴുതിയതാരെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നും [[ഒരിജൻ]] കരുതി.<ref>[[കേസറിയായിലെ യൂസീബിയസ്]], ക്രിസ്തുമുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം VI, xiv, xxv; Dorset പ്രസാധനം(പുറങ്ങൾ 254, 266)</ref>
 
വ്യത്യസ്ഥമായ രണ്ടിഴകൾ ചേർന്ന ഘടനയാണ് ഈ ലേഖനത്തിനുള്ളത്: വിശ്വാസപരമെന്നോ താത്ത്വികമെന്നോ വിശേഷിപ്പിക്കാവുന്നതാണ് ഇവയിൽ ആദ്യത്തെ ഇഴ.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 1:1–14; 2:5–18; 5:1–14; 6:13–9:28;13:18–25</ref> ശക്തമായ ഉദ്ബോധനങ്ങൾ അല്ലെങ്കിൽ ആഹ്വാനങ്ങളുടെ ഇഴയാണ് രണ്ടാമത്തേത്. ഇവിടെ പ്രബോധനധാരയിലെ വിരാമങ്ങളിൽ വായനക്കാർക്കുള്ള മുന്നറിയിപ്പുകൾ ചേർത്തിരിക്കുന്നു.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 2:1–4; 3:1–4:16; 6:1–12;10:1–13:17</ref>
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്