"ആറന്മുളക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ToDisambig|വാക്ക്=കണ്ണാടി}}
[[ചിത്രം:Aranmula mirror.jpg|thumb|220px|ആറന്മുള കണ്ണാടി]]
 
[[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള|ആറന്മുളയെന്ന]] പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന [[കണ്ണാടി|കണ്ണാടിയാണ്]] '''ആറന്മുളക്കണ്ണാടി'''. [[രസം]] ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി [[സ്ഫടികം|സ്ഫടികത്തിനു]] പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് <ref>http://www.aranmulakannadionline.com/</ref>. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് <ref>http://www.aranmulakannadionline.com/</ref>. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക.
 
വരി 7:
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.
==ചരിത്രം==
[[ചിത്രം:Aranmula mirror.jpg|thumb|220px|ആറന്മുള കണ്ണാടി]]
പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് നാല് ശതാബ്ദ്ത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000 - മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മണ്ടിൽ ക്രീറ്റിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇന്ത്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. ദൈവീക കാലത്തെ സുന്ദരിമാരുടെ സുഖഭോഗവസ്തുക്കളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ലോഹകണ്ണാടികൾ സപാതസിന്ധുവിൽ നിലനിന്നിരുന്നതും ദക്ഷിണേന്ത്യയിൽ എത്തിചേർന്നതുമാണ്‌.
 
"https://ml.wikipedia.org/wiki/ആറന്മുളക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്