"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
ഈ ലേഖനത്തിന്റെ പാഠം രചയിതാവിനെക്കുറിച്ച് സൂചനയൊന്നും തരുന്നില്ല. സഭാചരിത്രത്തിലെ ആദിമകാലം മുതലേ ഇതിന്റെ കർതൃത്വത്തെക്കുറിച്ച് തർക്കം നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടിൽ [[ജെറോം|ജെറോമും]], [[അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനോസും]] ഇതിനെ [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] രചനയായി കണ്ടു: അവരോടു പൊതുവേ യോജിച്ച സഭ, പ്രൊട്ടസ്റ്റന്റ് നവീകരണകാലം വരെ ഇതിനെ [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പതിനാലാമത്തെ ലേഖനമായി കണക്കാക്കിയിരുന്നു. എന്നാൽ ആ നിലപാട് ഇന്നു മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയും ഇതിന്റെ കർതൃത്വം അജ്ഞാതമായി തുടരുകയും ചെയ്യുന്നു.<ref name="NewAdvent">Fonck, Leopold. "Epistle to the Hebrews." ''The Catholic Encyclopedia.'' Vol. 7. New York: Robert Appleton Company, 1910. Web: 30 Dec. 2009.</ref>
 
ദൈവമഹത്വത്തിന്റെ പ്രകാശവും, ദൈവികസത്തയുടെ മുദ്രപേറുന്നവയുംമുദ്രപേറുന്നവനും, തന്റെ ശക്തിയുടെ വചനത്താൽ പ്രപഞ്ചത്തെ നിലനിർത്തുന്നവനും ആയി യേശുവിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. <ref>ഹെബ്രായർക്കെഴുതിയ ലേഖനം 1:3</ref>ആദിമൻ, പുത്രൻ, ദൈവപുത്രൻ, പുരോഹിതൻ, മഹാപുരോഹിതൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഈ ലേഖനം യേശുവിനു നൽകുന്നു.<ref name="Mason">Mason, Eric F. ''നീ നിത്യപുരോഹിതനാകുന്നു: രണ്ടാം ദേവാലയകാലത്തെ യഹൂദരുടെ രക്ഷകപ്രതീക്ഷയും ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിതക്രിസ്തുശാസ്ത്രവും" (STDJ 74; Leiden/Boston: Brill, 2008). ISBN 978-90-04-14987-8</ref> പുതിയനിയമത്തിലെ ഒരു സങ്കീർണ്ണഗ്രന്ഥം എന്നു ഇതു വിശേഷിക്കപ്പെട്ടിട്ടുണ്ട്.<ref name="Mackie">Mackie, Scott D. ''Eschatology and Exhortation in the Epistle to the Hebrews.'' Tübingen: Mohr Siebeck, 2007. ISBN 978-3-16-149215-0</ref>
 
ലേഖനം ക്രിസ്തുവിനെ മഹത്വീകരിക്കപ്പെട്ട പുത്രനും മഹാപുരോഹിതനുമായി കണ്ട് അതുല്യമായ ഒരു ദ്വിമുഖക്രിസ്തുശാസ്ത്രം അവതരിപ്പിക്കുന്നു.<ref>Mackie, Scott D. "Confession of the Son of God in the Exordium of Hebrews." ''Journal for the Study of the New Testament," 30.4 (2008)</ref> ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ലോകത്ത് ഈ ലേഖനത്തിന്റെ സ്ഥാനം എവിടെയെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഈ വിഷയത്തിൽ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിപ്രായൈക്യം സാധ്യമായിട്ടില്ല. കർതൃത്വം ഉൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട പലവിധം തർക്കങ്ങളിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ബുദ്ധിപൂർവമായിരിക്കുകയെന്ന് ഒരെഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്.<ref name="Schenck">Schenck, Kenneth L. ''Cosmology and Eschatology in Hebrews The Settings of the Sacrifice.'' Cambridge University Press, 2008. ISBN 978-0-521-88323-8</ref>
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്